24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലഹരി മരുന്ന് സംഘം യുവാവിനെ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ: ദുരൂഹതയില്ലെന്ന് പൊലീസ്.
Kerala

ലഹരി മരുന്ന് സംഘം യുവാവിനെ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ: ദുരൂഹതയില്ലെന്ന് പൊലീസ്.


തിരുവനന്തപുരം∙ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മാതാപിതാക്കൾ. ലഹരിമരുന്ന് സംഘമാണു കൊലപാതകത്തിനു പിന്നില്ലെന്ന് തെളിവുണ്ടായിട്ടും പൊലീസ് കേസ് അന്വേഷിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. നേമം പള്ളിച്ചൽ സ്വദേശി ആദർശ് എന്ന ജിത്തുവിനെ (20) കഴിഞ്ഞ 25നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചുദിവസം മുൻപ് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ആദർശിന്റെ ജീർണിച്ച മൃതദേഹമാണ് പിന്നെ വീട്ടുകാർ കാണുന്നത്.

ആത്മഹത്യയെന്ന പൊലീസ് നിഗമനം ബന്ധുക്കൾ തള്ളി. ജിത്തുവിനെ അപായപ്പെടുത്തിയതാണെന്ന സംശയം ജനിപ്പിക്കുന്ന സുഹൃത്തുക്കൾ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മൃതദേഹം കണ്ടെത്തിയിട്ട് ഒൻപത് ദിവസമായിട്ടും ഒരാളെ പോലും പൊലീസ് ചോദ്യം ചെയ്തില്ലെന്നു പിതാവ് ജയൻ പറഞ്ഞു. കേസിൽ ദുരൂഹതയില്ലെന്ന് നിലപാട് ആവർത്തിക്കുകയാണ് നേമം പൊലീസ്.

Related posts

നാ​യ്ക്ക​ളെ കൊ​ല്ലാ​തി​രി​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം; ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി

Aswathi Kottiyoor

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി; ഹർജി തള്ളി

Aswathi Kottiyoor

സ്കൂള്‍ ബസിനെ വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചു; ഹീറോയായി അഞ്ചാംക്ലാസുകാരന്‍

Aswathi Kottiyoor
WordPress Image Lightbox