24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജനകീയ മത്സ്യകൃഷി പദ്ധതി: അപേക്ഷിക്കാം*
Kerala

ജനകീയ മത്സ്യകൃഷി പദ്ധതി: അപേക്ഷിക്കാം*


ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായുളള സെമി ഇന്റന്‍സീവ് മത്സ്യകൃഷി-അനബാസ്, ബയോഫ്‌ളോക്ക് മത്സ്യകൃഷി-തിലാപ്പിയ, വനാമി, കൂട് കൃഷി -മറൈന്‍ഫിഷ്, കുളങ്ങളിലെ പൂമീന്‍, വരാല്‍ വിത്തുല്‍പാദന യൂണിറ്റ്, കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ് എന്നീ ഘടക പദ്ധതികളിലേക്ക് ക്ലസ്റ്റര്‍ തലത്തില്‍ 2022-23 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, കൂത്തുപറമ്പ് എന്നീ ക്ലസ്റ്ററുകളിലുള്ളവര്‍ കണ്ണൂര്‍ മത്സ്യ ഭവന്‍ ഓഫീസിലും തലശ്ശേരി, ഇരിട്ടി ക്ലസ്റ്ററുകളിലുള്ളവര്‍ തലശ്ശേരി മത്സ്യ ഭവന്‍ ഓഫീസിലും അഴീക്കോട് ക്ലസ്റ്ററിലുള്ളവര്‍ അഴീക്കോട് മത്സ്യ ഭവന്‍ ഓഫീസിലും, തളിപ്പറമ്പ, മാടായി ക്ലസ്റ്ററുകളിലുള്ളവര്‍ മാടായി മത്സ്യ ഭവന്‍ ഓഫീസിലും അപേക്ഷ നല്‍കണം. അവസാന തീയതി നവംബര്‍ 15. ഫോണ്‍: 0497 2732340.
04/11/2022

Related posts

ഓട്ടോകാസ്‌റ്റ്‌ : 10 കാസ്‌നബ്‌ ബോഗികൾ ഈ മാസം കൈമാറും

Aswathi Kottiyoor

എല്ലാവരും ഫയലുകൾ മലയാളത്തിൽ എഴുതുന്നതാണ് അഭികാമ്യമെന്ന് നിയമ മന്ത്രി

Aswathi Kottiyoor

കേരളം ചുവപ്പണിയുന്നു; നന്ദിയറിയിച്ച് വി എസ് അച്യുതാനന്ദന്‍……….

WordPress Image Lightbox