24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേ​ള​ക​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ടം ത​യാ​റാ​കു​ന്നു
Kelakam

കേ​ള​ക​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ടം ത​യാ​റാ​കു​ന്നു

കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​ക​ളെ കോ​ർ​ത്തി​ണ​ക്കി ടൂ​റി​സം ഭൂ​പ​ടം ത​യാ​റാ​ക്കു​ന്നു. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ശ​ദപ​ഠ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​അ​നീ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടോ​മി പു​ളി​ക്ക​ക്ക​ണ്ടം, സ​ജീ​വ​ൻ പാ​ലു​മ്മി, ടൂ​റി​സം വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എം.​ര​മ​ണ​ൻ, കെ.​പി.​ഷാ​ജി ,തോ​മ​സ് പ​ടി​യ​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി. ,ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ലെ കോ​ച്ചി​ക്കു​ളം, ക​രി​യംകാ​പ്പി​ലെ ചീ​രം​വേ​ലി​പ്പ​ടി ജ​ലാ​ശ​യം, വ​ള​യം​ചാ​ൽ, മേ​ഖ​ല​യി​ലെ വി​വി​ധ​വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ , ബാ​വ​ലി​പ്പു​ഴ, കു​ണ്ടേ​രി​ മു​ളങ്കാ​ടു​ക​ൾ, കേ​ള​കം വി​ല്ലേ​ജ് തു​രു​ത്ത്, ക​ണ്ടം തോ​ട് പു​ൽ​മേ​ട്, എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​റി​വ് പ​ക​രാ​ൻ കാ​ർ​ഷി​ക വി​ജ്ഞാ​ന കേ​ന്ദ്രം, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ വൈ​വി​ധ്യ കൃ​ഷി രീ​തി​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, സം​ഗീ​ത സാ​യാ​ഹ്നം, ക​ള​രി​പ്പ​യ​റ്റ്, യോ​ഗ പ​രി​ശീ​ല​നം, ആ​ന​മ​തി​ൽ യാ​ത്ര, സൈ​ക്ലിം​ഗ്, ക​യാ​ക്കിം​ഗ് , മ​ഴയാ​ത്ര, കൂ​ടാ​തെ കൊ​ട്ട നെ​യ്ത്ത്, ചെ​ങ്ക​ൽ ഖ​ന​നം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെടു​ത്തി​യാ​ണ് മാ​പ്പ് ത​യാ​റാ​ക്കു​ന്ന​ത്.

Related posts

ഏലപ്പീടികയിൽ കർഷകൻ ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ

Aswathi Kottiyoor

കേളകം വായന പക്ഷാചരണത്തിന്റെ ഭാഗമായി കേളകം ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

Aswathi Kottiyoor

നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി,

Aswathi Kottiyoor
WordPress Image Lightbox