കണ്ണൂർ: ബഡ്സ് സ്കൂളിലെ കുട്ടികളുടെ മാനസിക വികാസം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ജില്ലാതല ബഡ്സ് കലോത്സവം ‘താലോലം 2022’ കണ്ണൂർ നായനാർ അക്കാദമിയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡോ. വി.ശിവദാസൻ എംപി, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴസൺ കെ.കെ. രത്നകുമാരി, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓഡിനേറ്റർ ഡോ. എം. സുർജിത്ത്, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ അഞ്ജു മോഹൻ, കോർപറേഷൻ സിഡിഎസ് ചെയർപേഴ്സൺ വി. ജ്യോതിലക്ഷ്മി, ജില്ലാ പ്രോഗ്രാം മാനേജർ, പി. വിനേഷ് തുടങ്ങിയവർ പങ്കെടുത്തു.