24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സിനിമാമോഹം നൽകി 17കാരിയെ തട്ടിക്കൊണ്ടു പോയി; യുവസംവിധായകൻ അറസ്റ്റിൽ
Kerala

സിനിമാമോഹം നൽകി 17കാരിയെ തട്ടിക്കൊണ്ടു പോയി; യുവസംവിധായകൻ അറസ്റ്റിൽ


കൊയിലാണ്ടി ∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. യുവസംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ മടിവാളയിൽ വച്ചാണ് പതിനേഴുകാരിക്കൊപ്പം ഇരുവരും അറസ്റ്റിലായത്.രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സിഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മൂവരും ഗുണ്ടൽപേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവർ തന്നെയെന്ന് ഉറപ്പുവരുത്തി.

വിശദമായ അന്വേഷണത്തിൽ ഇവർ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കാർ ഡ്രൈവറുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കണ്ടെത്തിയത്.

എസ്ഐ വി.ആർ.അരവിന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഒ.കെ.സുരേഷ്, വിനീഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ വി.മവ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.

Related posts

പരിശോധനകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യും; ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍‌ക്ക്‌ ടാബുകള്‍

Aswathi Kottiyoor

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം

Aswathi Kottiyoor

എസ്എംഎ ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ 3 മാസത്തിനുള്ളില്‍ വിദഗ്‌ദ പരിശീലനം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox