24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; പു​ന​ര്‍​വി​ചാ​ര​ണ ന​വം​ബ​ര്‍ 10ന് ​ആ​രം​ഭി​ക്കും
Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; പു​ന​ര്‍​വി​ചാ​ര​ണ ന​വം​ബ​ര്‍ 10ന് ​ആ​രം​ഭി​ക്കും

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ന​വം​ബ​ര്‍ 10ന് ​പു​നരാം​ഭി​ക്കും. ആ​ദ്യം വി​സ്ത​രി​ക്കേ​ണ്ട 36 സാ​ക്ഷി​ക​ള്‍​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​യ്ക്കും.

വി​സ്ത​രി​ക്കേ​ണ്ട 39 സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ഞ്ജു​വാ​ര്യ​ര്‍, ജി​ന്‍​സ​ന്‍, സാ​ഗ​ര്‍ വി​ന്‍​സന്‍റ് എ​ന്നി​വ​രെ ത​ത്ക്കാ​ലം വി​സ്ത​രി​ക്കി​ല്ല.

മു​ന്‍​പ് വി​സ​ത​രി​ച്ചു​വെ​ന്ന സാ​ങ്കേ​തി​ക കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇതിന് കോ​ട​തി അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​വ​രെ വീ​ണ്ടും വി​സ്ത​രി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഉ​ട​ന്‍ അ​പേ​ക്ഷ ന​ല്‍​കും.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം വ​ന്ന​തോ​ടെ​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ത​ട​സ്സ​പ്പെ​ട്ട​ത്. തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം പ്ര​തി​ക​ളാ​യ ദി​ലീ​പി​നെ​യും ശ​ര​ത്തി​നെ​യും കോ​ട​തി വാ​യി​ച്ചു കേ​ള്‍​പ്പി​ച്ചി​രു​ന്നു.

വ​ധ​ഗൂ​ഢാ​ലോ​ച​ന, തെ​ളി​വു​ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പു​തു​താ​യി ചേ​ര്‍​ത്ത​ത്. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ന്ന​ത്.

കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പും ശ​ര​ത്തും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി വി​ചാ​ര​ണക്കോടതി ത​ള്ളി​യി​രു​ന്നു.

Related posts

മാ​ക്കൂ​ട്ടം ചു​രംപാ​ത വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ര​ട്ടി ദു​രി​തം

Aswathi Kottiyoor

കേരളത്തിൽ നിക്ഷേപത്തിന് ദക്ഷിണ കൊറിയക്ക്‌ താൽപ്പര്യം

Aswathi Kottiyoor

ബോ​ർ​ഡ്, പൊ​തു​പ​രീ​ക്ഷ​ക​ൾ​മാ​ത്രം ഓ​ഫ്ലൈ​ൻ മ​തി​യെ​ന്നു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox