26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഹെല്‍മെറ്റ്, ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം; സൈക്കിള്‍ യാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്
Kerala

ഹെല്‍മെറ്റ്, ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം; സൈക്കിള്‍ യാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്ളക്ടറുകള്‍ ഘടിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ ആര്‍ടിഒ എ.കെ ദിലു അറിയിച്ചു. അടുത്ത കാലത്തായി സൈക്കിള്‍ യാത്രികര്‍ക്ക് ഉണ്ടാകുന്ന റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാചര്യത്തിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചത്. പ്രധാനമായും രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാതെ പോകുന്നത് അപകടങ്ങളുടെ ആക്കം കൂട്ടുന്നതിനാല്‍ സൈക്കിളിന്റെ മധ്യേ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. സൈക്കിള്‍ യാത്രികര്‍ ഹെല്‍മെറ്റ്, ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അമിത വേഗതയില്‍ സൈക്കിള്‍ സവാരി നടത്തരുതെന്നും സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കണമെന്നും ആര്‍.റ്റി.ഒ അറിയിച്ചു.

Related posts

സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 45 ശൈശവ വിവാഹങ്ങൾ.

Aswathi Kottiyoor

കാസർഗോഡ് ജില്ല യു.പി.എസ്.എ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാലൂർ തോലമ്പ്രയിലെ ആർ. രേഷ്മ,

Aswathi Kottiyoor

ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും

Aswathi Kottiyoor
WordPress Image Lightbox