24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഉപേക്ഷിച്ച പാറമടകളിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് വരും
Kerala

ഉപേക്ഷിച്ച പാറമടകളിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് വരും

സംസ്ഥാനത്തു ശുചിമുറി മാലിന്യ സംസ്കരണത്തിന് 28 പ്ലാന്റുകൾ (ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്സ്–എഫ്എസ്ടിപി) സ്ഥാപിക്കാൻ ഉപേക്ഷിക്കപ്പെട്ട പാറമടകൾ ഉൾപ്പെടെ സ്ഥലങ്ങൾ സർക്കാർ തേടുന്നു. തദ്ദേശ വകുപ്പ് ചുമതലപ്പെടുത്തിയ ജില്ലാതല സാങ്കേതിക സമിതികൾ ഇതിനായി പരിശോധന ആരംഭിച്ചു. തദ്ദേശ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറാണ് സമിതി കൺവീനർ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ എൻവയൺമെന്റ് എൻജിനീയർ, ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ എന്നിവർ അംഗങ്ങൾ. സാങ്കേതിക സഹായം ശുചിത്വ മിഷൻ നൽകും. നവംബർ 7ന് മുൻപു സ്ഥലപരിശോധന നടത്തി വില നിശ്ചയിച്ച്, വാങ്ങാനുള്ള സാധ്യതയും പരിശോധിച്ചു സമിതികൾ റിപ്പോർട്ട് നൽകണം.

റോഡ് സൗകര്യം, ആൾ താമസം കുറവ്, പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടരുത്, പാറമടകളിലെ വെള്ളം ശുദ്ധജല വിതരണ പദ്ധതികൾക്ക് ഉപയോഗിക്കുന്നതാകരുത് എന്നിവയാണു പ്രധാന മാനദണ്ഡങ്ങൾ. പ്രാദേശികമായ എതിർപ്പു കാരണം മാലിന്യ സംസ്കരണ പ്ലാന്റുകൾക്കു സ്ഥലം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ഉപേക്ഷിക്കപ്പെട്ട പാറമടകൾ തേടി സർക്കാർ പോകുന്നത്.

തിരുവനന്തപുരം മുട്ടത്തറയിൽ ഉൾപ്പെടെ ചില നഗരമേഖലകളിൽ സുവിജ് പ്ലാന്റുകൾ ഉണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ ഇല്ല. നിലവിൽ ഗ്രാമീണ മേഖലകളിലെ വീടുകളിലെ ശുചിമുറികളും കിണറുകൾ ഉൾപ്പെടെ ജലസ്രോതസുകളും തമ്മിലുള്ള അകലം കുറവാണെന്നാണു ശുചിത്വ മിഷന്റെ കണ്ടെത്തൽ.

പലയിടത്തും ടാങ്കുകളുടെ അടിഭാഗം കോൺക്രീറ്റ് ചെയ്യാതെ മണ്ണിലേക്കു മാലിന്യം ഒലിച്ചിറങ്ങുന്നതു പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ദോഷകരമാണ്. അടിഭാഗവും കോൺക്രീറ്റ് ചെയ്ത ശുചിമുറി ടാങ്കുകളാണു വേണ്ടതെന്നും മൂന്നു വർഷം കൂടുമ്പോഴെങ്കിലും മാലിന്യം നീക്കം ചെയ്തു സംസ്കരിക്കണമെന്നും ശുചിത്വ മിഷൻ വിശദീകരിക്കുന്നു. ഇതിന്റെ ആരോഗ്യ ശുചിത്വ വശങ്ങൾ പ്രതിപാദിച്ചുള്ള ബോധവൽക്കരണ പരിപാടി അടുത്തയാഴ്ച ആരംഭിക്കും.

Related posts

പകർച്ചപ്പനി 3 ദിവസം ഡ്രൈ ഡേ; ഒന്നിച്ചിറങ്ങണം

Aswathi Kottiyoor

വിദ്യാർത്ഥികളുടെ സി.ഇ. മാർക്ക് മാനദണ്ഡം വ്യക്തമാക്കി മാർഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor

മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാർ’; കൊച്ചുമിടുക്കരെ പരിചയപ്പെടുത്തി മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox