22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി; ജീവനക്കാർക്ക് തിരിച്ചറിയൽ കാ‍ർഡ് നി‍ർബന്ധം
Kerala

ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി; ജീവനക്കാർക്ക് തിരിച്ചറിയൽ കാ‍ർഡ് നി‍ർബന്ധം

ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി.ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക് പ്രവേശിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് ഇറക്കി.

ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയുള്ള ഉത്തരവ്. കോടതി ജീവനക്കാർ ഹൈക്കോടതി വളപ്പിൽ പ്രവേശിക്കുമ്പോൾ തിരിച്ചറിയൽ കാർഡുകൾ വ്യക്തമായി ധരിക്കണം

എൻട്രി പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് മെഷീനുകൾ വഴിയും ഹാജർ രേഖപ്പെടുത്തണം.കോട്ട് ധരിക്കാത്ത അഭിഭാഷകർ തിരിച്ചറിയലിനായി എൻട്രി പോയിന്റുകളിൽ അവരുടെ ഐഡി കാർഡ് കാണിക്കേണ്ടതുണ്ട്

അതേസമയം അഭിഭാഷക വേഷം ധരിച്ചെത്തുന്നവരെ സംശയം ഉയർന്നാൽ മാത്രമേ പരിശോധിക്കാവൂ എന്നും കോടതി നിർദേശിച്ചു. ഹെെക്കോടതിയിൽ എത്തുന്ന അഭിഭാഷക ഗുമസ്തന്മാർ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയാണെങ്കിൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്.

Related posts

പഴയ വാഹനം പൊളിച്ചാൽ പുതിയതിന്‌ നികുതി ഇളവ്

Aswathi Kottiyoor

സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസ്;മോട്ടോര്‍ വാഹനനിയമം തമിഴ്‌നാട് ഭേദഗതി ചെയ്തു.

Aswathi Kottiyoor

ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് യാ​​​ത്ര​​​യ്ക്ക് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​ണ്ട

Aswathi Kottiyoor
WordPress Image Lightbox