23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാ​ജ്ഭ​വ​ന് 75 ല​ക്ഷം അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്
Kerala

രാ​ജ്ഭ​വ​ന് 75 ല​ക്ഷം അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്

ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ രാ​​​ജ്ഭ​​​വ​​​ന് 75 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച് ധ​​​ന​​​വ​​​കു​​​പ്പ്. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യും ഓ​​​ഫി​​​സ് സം​​​വി​​​ധാ​​​ന​​​വും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന രാ​​​ജ്ഭ​​​വ​​​നി​​​ൽ ഇ- ​​​ഓ​​​ഫി​​​സ് സം​​​വി​​​ധാ​​​ന​​​വും കേ​​​ന്ദ്രീ​​​കൃ​​​ത നെ​​​റ്റ്‌​​​വ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

സം​​​സ്ഥാ​​​നം ഗു​​​രു​​​ത​​​ര സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നു ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. 25 ല​​​ക്ഷം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. ഇ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള തു​​​ക പാ​​​സാ​​​ക്കാ​​​ൻ ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്. ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച രാ​​​ജ്ഭ​​​വ​​​ൻ ഇ- ​​​ഓ​​​ഫി​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ഴു​​​വ​​​ൻ തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല. ക​​​ട​​​ലാ​​​സ് ര​​​ഹി​​​ത ഓ​​​ഫി​​​സ് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച 75 ല​​​ക്ഷം രൂ​​​പ രാ​​​ജ്ഭ​​​വ​​​ന് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച് ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​നു ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കാ​​​ര്യ​​​വ​​​ട്ടം കാ​​​ന്പ​​​സി​​ലെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, ഉ​​​ത്ത​​​ർ പ്ര​​​ദേ​​​ശ് പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ 25നു ​​​ധ​​​ന​​​മ​​​ന്ത്രി​​​യി​​​ൽ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഗ​​​വ​​​ർ​​​ണ​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് 27നാ​​​ണ് രാ​​​ജ്ഭ​​​വ​​​നി​​​ൽ ഇ- ​​​ഓ​​​ഫി​​​സ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് 75 ല​​​ക്ഷം അ​​​നു​​​വ​​​ദി​​​ച്ച് ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കൂ​​​ടി നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത​​​ത്രേ.

ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള പോ​​​ര് മൂ​​​ർ​​​ധ​​​ന്യ​​​ത്തി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കേ, അ​​​തു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ തേ​​​ടു​​​ന്നു​​​ണ്ട്. വ്യ​​​ത്യ​​​സ്ത പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഡ​​​ൽ​​​ഹി കേ​​​ര​​​ള ഹൗ​​​സി​​​ലെ അ​​​ടു​​​ത്ത​​​ടു​​​ത്ത മു​​​റി​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

നേ​​​ര​​​ത്തേ ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്കം മു​​​റു​​​കു​​​ന്ന​​​തി​​​നി​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് പു​​​തി​​​യ ബെ​​​ൻ​​​സ് കാ​​​ർ വാ​​​ങ്ങാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽനി​​​ന്നു വി​​​ട്ടു​​​നി​​​ന്ന ഗ​​​വ​​​ർ​​​ണ​​​റെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പൊ​​​തു​​​ഭ​​​ര​​​ണ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലി​​​നെ സ്ഥ​​​ലം​​​മാ​​​റ്റി പ​​​രി​​​ഹ​​​രി​​​ച്ചെ​​​ങ്കി​​​ലും ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ള്ളി​​ൽ ജ്യോ​​​തി​​​ലാ​​​ലി​​​നു തി​​​രി​​​കെ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Related posts

ഇ​പി​എ​ഫ് പ​ലി​ശ: തൊ​ഴി​ൽ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും: മുഖ്യ പരിശീലകർക്കുള്ള പരിശീലനം ആരംഭിച്ചു

Aswathi Kottiyoor

*പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം*

Aswathi Kottiyoor
WordPress Image Lightbox