22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോഴിക്കോട്ട് ഉള്‍വലിഞ്ഞ കടല്‍ പൂര്‍വ സ്ഥിതിയിലായില്ല; കാണാൻ ജനപ്രവാഹം
Kerala

കോഴിക്കോട്ട് ഉള്‍വലിഞ്ഞ കടല്‍ പൂര്‍വ സ്ഥിതിയിലായില്ല; കാണാൻ ജനപ്രവാഹം

നൈനാൻ വളപ്പ് മേഖലയിൽ ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലായില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുനാമി മൂന്നറിയിപ്പ് ഇല്ലെന്നും കാറ്റിന്‍റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം.

എന്നാൽ അപൂർവ പ്രതിഭാസം കാണാൻ നിരവധി പേരാണ് പ്രദേശത്തേക്ക് എത്തുന്നത്. ശനിയാഴ്ച വൈകീട്ടാണ് നൈനാൻവളപ്പ് മേഖലകളിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്. തിരമാലകളുടെ ശക്തിയും കുറഞ്ഞു.

കടൽ ഉൾവലിഞ്ഞ ഭാഗത്ത് ചളി അടിഞ്ഞു കൂടിയിരിക്കുകയാണ്. വെള്ളം തിരിച്ചു കയറുന്നുണ്ടെങ്കിലും കടൽ ഇതുവരെ പൂർവസ്ഥിതിയിലായില്ല. സമീപ കാലത്തൊന്നും ഇത്തരമൊരു പ്രതിഭാസമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങൾ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടറും അറിയിച്ചു.

Related posts

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 31 മു​ത​ൽ

Aswathi Kottiyoor

മെഡിക്കൽ കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരം; ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുന്നു

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സര സന്ദേശം

Aswathi Kottiyoor
WordPress Image Lightbox