24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റോഡ് ജനങ്ങള്‍ക്ക് വേണ്ടിയാണ്; മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം കുഴിയടച്ചാല്‍ പോരാ’; ഉദ്യോഗസ്ഥര്‍ക്ക് മുഹമ്മദ് റിയാസിന്റെ മുന്നറിയിപ്പ്*
Kerala

റോഡ് ജനങ്ങള്‍ക്ക് വേണ്ടിയാണ്; മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം കുഴിയടച്ചാല്‍ പോരാ’; ഉദ്യോഗസ്ഥര്‍ക്ക് മുഹമ്മദ് റിയാസിന്റെ മുന്നറിയിപ്പ്*


പാലക്കാട്: മന്ത്രിമാര്‍ വരുമ്ബോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോരെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി മുഹമ്മദ് റിയാസ്.
റോഡ് നന്നാക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. തകര്‍ന്ന അട്ടപ്പാടി ചുരം റോഡിന്റെ അറ്റകുറ്റപ്പണി നിരീക്ഷിക്കാനെത്തിയപ്പോഴാണ് മന്ത്രി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

റോഡ് തകര്‍ന്നതില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് അറ്റകുറ്റപ്പണിക്ക് നിര്‍ദേശിച്ചത്. കോണ്‍ക്രീറ്റ് കൊണ്ടായിരുന്നു അറ്റകുറ്റപ്പണി. എന്നാല്‍ മഴ ശക്തിയായി പെയ്തതോടെ ഇവ ഒലിച്ചു പോയി. മന്ത്രി ഇന്ന് പരിശോധനയ്ക്ക് എത്തുന്നു എന്നറിഞ്ഞതോടെ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക കുഴിയടക്കല്‍ നടത്തി.

മന്ത്രി എത്തുന്നതിന് മുമ്ബായി റോഡിലെ കുഴി കാണാത്ത രീതിയില്‍ കോണ്‍ക്രീറ്റ് ഒഴിച്ചു കൊടുക്കുകയായിരുന്നു. ഇത് മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

‘റോഡിലെ കുഴികള്‍ അടക്കേണ്ടത് മന്ത്രിക്ക് സഞ്ചരിക്കാന്‍ വേണ്ടിയിട്ടല്ല. ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടിയിട്ടാണ്. എല്ലാ ദിവസവും ഈ റോഡുകളിലൂടെ മന്ത്രി വന്ന് നോക്കി പോകുകയില്ലല്ലോ? ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കി റോഡുകള്‍ മാറ്റുക എന്നുളളതാണ് പ്രധാനം.’ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

Related posts

അതീവ ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം

Aswathi Kottiyoor

ഹജ്ജിന്‌ വനിതാ തീര്‍ഥാടകര്‍ക്ക് പ്രത്യേക വിമാനം

Aswathi Kottiyoor

കേരളം ഒറ്റക്കെട്ടായി പ്രതിസന്ധികളെ അതിജീവിച്ചു; ഒരു ഘട്ടത്തിലും നമ്മൾ പിറകിലേക്ക് പോയില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox