24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഉപഗ്രഹപരേഡ്‌ ; കേരളം കണ്ടു ഇലോൺ മസ്‌കിന്റെ സ്‌റ്റാർലിങ്ക്‌ പേടകങ്ങൾ
Kerala

ഉപഗ്രഹപരേഡ്‌ ; കേരളം കണ്ടു ഇലോൺ മസ്‌കിന്റെ സ്‌റ്റാർലിങ്ക്‌ പേടകങ്ങൾ

ആകാശത്ത്‌ മാലപോലെ തിളങ്ങി നീങ്ങിയ വസ്‌തുക്കൾ കൗതുകം പകർന്നു. വെള്ളിയാഴ്‌ച വൈകിട്ട്‌ 6.58 ഓടെയാണ്‌ കേരളത്തിൽ മിക്കയിടത്തും വടക്ക്‌ പടിഞ്ഞാറ്‌ ദിശയിൽ പരേഡുപോലെ ഒന്നിനു പിറകെ മറ്റൊന്നായി ഉപഗ്രഹങ്ങൾ നീങ്ങുന്നത്‌ പലരും കണ്ടത്‌. ഇലോൺ മസ്‌കിന്റെ സ്‌പേയ്‌സ്‌എക്‌സ്‌ കമ്പനിയുടെ സ്‌റ്റാർലിങ്ക്‌ പേടകങ്ങളായിരുന്നു ഇവ. അമ്പതിലധികമുള്ള ഉപഗ്രഹങ്ങളുടെ ശ്രേണിയാണിത്‌. ദൃശ്യങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

ഇന്റർനെറ്റ്‌ സേവനങ്ങൾക്ക്‌ വേണ്ടിയുള്ള വലിയ ഉപഗ്രഹശ്രേണിയിൽ 12000 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ്‌ സ്‌റ്റാർലിങ്ക്‌ ലക്ഷ്യമിടുന്നത്‌. ശനി വൈകിട്ട്‌ 6.56 നും ഞായർ പുലർച്ചെ 4.58 നും ഇവ വീണ്ടും കേരളത്തിൽ ദൃശ്യമാകും.

Related posts

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: 1,06,000 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തുവെന്ന് മ​ന്ത്രി

Aswathi Kottiyoor

കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

മഴ തുടരും; സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox