24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഐ​ടി ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു; സാ​മൂ​ഹി​ക മാ​ധ്യ​മ പ​രാ​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ത​ല സം​വി​ധാ​നം
Kerala

ഐ​ടി ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു; സാ​മൂ​ഹി​ക മാ​ധ്യ​മ പ​രാ​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ത​ല സം​വി​ധാ​നം

ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി (ഐ​ടി) ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി​വ​രു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി​ക​ളി​ല്‍ തൃ​പ്ത​ര​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​മി​ക്കു​ന്ന പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​നെ സ​മീ​പി​ക്കാം.

ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ എ​ല്ലാ ക​മ്പ​നി​ക​ള്‍​ക്കും ഇ​ന്ത്യ​യി​ലെ നി​യ​മം ബാ​ധ​ക​മാ​ണെ​ന്നും ഭേ​ദ​ഗ​തി​യി​ല്‍ പ​റ​യു​ന്നു. ഐ​ടി ച​ട്ട​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള ക​ര​ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 2021ല്‍ ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വി​വി​ധ ത​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മി​ക്കു​ന്ന സ​മി​തി​യാ​യി​രി​ക്കും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ഇ​നി പ​രി​ശോ​ധി​ക്കു​ക. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ സ​മി​തി നി​ല​വി​ല്‍ വ​രും. ചെ​യ​ര്‍​പേ​ഴ്‌​സ​ന​ട​ക്കം സ​മി​തി​യി​ല്‍ മൂ​ന്ന് സ്ഥി​രാം​ഗ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​വും സ​മി​തി തേ​ടും.

ക​മ്പ​നി​ക​ള്‍ പ​രാ​തി​ക​ള്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്വീ​ക​രി​ക്ക​ണം. 72 മ​ണി​ക്കൂ​റി​നു​ള്ളി​ലോ 15 ദി​വ​സ​ത്തി​നു​ള്ളി​ലോ വി​ഷ​യ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഭേ​ദ​ഗ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts

കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്.

Aswathi Kottiyoor

പണമില്ലാത്തതുകൊണ്ടു ചികിത്സിക്കാൻ കഴിയാത്ത ദുരവസ്ഥ കേരളത്തിൽ ആർക്കും ഉണ്ടാകരുത്: മുഖ്യമന്ത്രി

Aswathi Kottiyoor

സിൽവർ ലൈൻ: മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന്‌

Aswathi Kottiyoor
WordPress Image Lightbox