24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശൈത്യകാല സമയപ്പട്ടികയായി ; ഗൾഫ്, കോലാലംപൂർ, ബാങ്കോക്ക് മേഖലയിലേക്ക്‌ കൂടുതൽ സർവീസുകൾ
Kerala

ശൈത്യകാല സമയപ്പട്ടികയായി ; ഗൾഫ്, കോലാലംപൂർ, ബാങ്കോക്ക് മേഖലയിലേക്ക്‌ കൂടുതൽ സർവീസുകൾ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്‌ അന്താരാഷ്ട്ര–-ആഭ്യന്തര സെക്ടറുകൾക്കായുള്ള ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. 30 മുതൽ 2023 മാർച്ച് 25 വരെയുള്ളതാണ്‌ പട്ടിക. ആഴ്ചയിൽ 1202 സർവീസുകളുണ്ടാകും. നിലവിലുള്ള വേനൽക്കാല ഷെഡ്യൂളിൽ ഇത് 1160 ആയിരുന്നു. ശൈത്യകാല സമയപ്പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽനിന്ന്‌ 26 എയർലൈനുകൾ രാജ്യാന്തര സർവീസ് നടത്തും. ഇതിൽ 20 എണ്ണം വിദേശ എയർലൈനുകളാണ്. രാജ്യാന്തര സെക്ടറിൽ 44 സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസും ആഭ്യന്തര സെക്ടറിൽ 42 സർവീസുമായി ഇൻഡിഗോയും ആണ് മുന്നിൽ.

എയർ അറേബ്യ -14, എയർ അറേബ്യ അബുദാബി- ഏഴ്‌, എയർ ഇന്ത്യ -10, എയർ ഏഷ്യ ബെർഹാദ് -17, എമിറേറ്റ്‌സ് എയർ -14, ഇത്തിഹാദ് എയർ- ഏഴ്‌, ഫ്ലൈ ദുബായ്- മൂന്ന്‌, ഗൾഫ് എയർ -ഏഴ്‌, ജസീറ എയർ അഞ്ച്‌, കുവൈറ്റ് എയർ -‌ഒമ്പത്‌, മലിൻഡോ എയർ -ഏഴ്‌, മലേഷ്യൻ എയർലൈൻസ് ഏഴ്‌, ഒമാൻ എയർ -14, ഖത്തർ എയർ -11, സൗദി അറേബ്യൻ- 14, സിംഗപ്പൂർ എയർലൈൻസ് -14, സ്‌പൈസ്‌ ജെറ്റ്- ഏഴ്‌, ശ്രീലങ്കൻ- 10, തായ് എയർ- അഞ്ച്‌ എന്നിങ്ങനെയാണ് കൊച്ചിയില്‍നിന്ന്‌ എയർലൈനുകളുടെ ആഴ്ചയിലുള്ള സർവീസുകൾ. ദുബായിലേക്കുമാത്രം ആഴ്ചയിൽ 44 സര്‍വീസ് ഉണ്ടാകും. അബുദാബിയിലേക്കും മസ്‌ക്കറ്റിലേക്കും 30 സർവീസുകളുണ്ട്. കോലാലംപൂരിലേക്ക് ആഴ്ചയിൽ 25 സർവീസുണ്ട്. എയർ ഇന്ത്യയുടെ മൂന്ന് ലണ്ടൻ സർവീസുകൾ തുടരും.

ആഴ്ചയിൽ ബംഗളൂരുവിലേക്ക് 104, ഡൽഹിയിലേക്ക് -56, മുംബൈയിലേക്ക് -42, ഹൈദരാബാദിലേക്ക്- 24, ചെന്നൈയിലേക്ക്- 52 സർവീസുകൾ ഉണ്ടാകും. കൊൽക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എല്ലാദിവസവും സർവീസുകൾ ഉണ്ടാകും. ഇൻഡിഗോ- 163, എയർ ഇന്ത്യ- 28, എയർ ഏഷ്യ -56, ആകാശ എയർ -28, അലയൻസ് എയർ- 21, ഗോ എയർ -14, സ്പൈസ് ജെറ്റ് -മൂന്ന്‌, വിസ്താര- 14 എന്നിങ്ങനെയാണ് ആഭ്യന്തര സർവീസുകളുടെ എണ്ണം. എല്ലാ ദിശയിലേക്കും പരമാവധി സർവീസുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.

Related posts

ഫി​ന്‍​ല​ൻ​ഡി​ലെ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളി​ൽ അ​നു​യോ​ജ്യ​മാ​യ​വ സ്വീ​ക​രി​ക്കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി

Aswathi Kottiyoor

ശക്തിപ്രാപിച്ച് ബിപോർജോയ്: ഗുജറാത്തിൽ 37,500 പേരെ ഒഴിപ്പിച്ചു, നേരിടാൻ സൈന്യവും സജ്ജം. അഹമ്മദാബാദ്: അതിശക്തിപ്രാപിച്ച ബിപോർജോയ് ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ തീരമേഖലകളിൽനിന്ന് 37,500 പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. നിലവിൽ പോർബന്തറിന് 350

Aswathi Kottiyoor
WordPress Image Lightbox