സംസ്ഥാനപോലീസിന്റെ നിയമവിരുദ്ധ പെരുമാറ്റത്തിലും നടപടികളിലും ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി പറഞ്ഞു.
സംസ്ഥാനത്ത് പോലീസിന്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നുവെങ്കിലും പലരും നടപ്പാക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപിയുടെ ഉത്തരവ് വന്നിട്ടും മോശം പെരുമാറ്റമാണ് പലയിടത്തും ഉണ്ടാവുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രം പോര നടപ്പാക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു