22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തിരുവനന്തപുരത്ത് നിന്നും സർവീസ് തുടങ്ങാനൊരുങ്ങി ആരംഭിച്ചു
Kerala

തിരുവനന്തപുരത്ത് നിന്നും സർവീസ് തുടങ്ങാനൊരുങ്ങി ആരംഭിച്ചു

കുവൈറ്റിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്നു. ഒക്ടോബർ 30ന് തുടങ്ങുന്ന സർവീസ് ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും. ആഴ്ചയിൽ മൂന്നു ദിവസം സർവീസ് ഇതേ സെക്ടറിൽ സർവീസ് നടത്തുന്ന കുവൈറ്റ് എയർവേയ്സിനു പുറമെയാണ് ജസീറയുടെ സർവീസ്.

തിരുവനന്തപുരത്തു നിന്ന് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 2.50 നു പുറപ്പെട്ട് 5.55ന് കുവൈറ്റിലെത്തും. കുവൈറ്റിൽ നിന്ന് വൈകിട്ട് 6. 25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.05 ന് തിരുവനന്തപുരത്തെത്തും. 160 പേർക്കു യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സർവീസ് നടത്തുന്നത്.

ജസീറയുടെ കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ സർവീസ് ആണിത്. ബജറ്റ് എയർലൈൻ ആയ ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കുവൈറ്റ് യാത്ര നടത്താനാകും. വിമാന സർവീസിനുള്ള ബുക്കിങ് തുടങ്ങി.

Related posts

കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി’

Aswathi Kottiyoor

14 വർഷം തടവ് പൂർത്തിയാക്കിയവരെ ശിക്ഷായിളവിന് ശുപാർശ ചെയ്തു

Aswathi Kottiyoor

മ​ദ്യ​പി​ക്കാ​നാ​യി ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട് ലോ​ക്കോ​പൈ​ല​റ്റ് സ്ഥ​ലം​വി​ട്ടു; സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി യാ​ത്ര​ക്കാ​ർ

WordPress Image Lightbox