24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആദ്യ 15 ഓവറിൽ ദക്ഷിണാഫ്രിക്ക 2ന് 176, അടുത്ത 5 ഓവറിൽ 3ന് 29; ബംഗ്ലദേശിന് ജയിക്കാൻ 206.*
Kerala

ആദ്യ 15 ഓവറിൽ ദക്ഷിണാഫ്രിക്ക 2ന് 176, അടുത്ത 5 ഓവറിൽ 3ന് 29; ബംഗ്ലദേശിന് ജയിക്കാൻ 206.*


സിഡ്നി ∙ സിംബാബ്‍വെയ്ക്കെതിരായ ആദ്യ മത്സരത്തിൽ ‘മഴച്ചതി’യിൽ വിജയം വഴുതിയതിന്റെ വിഷമം ബംഗ്ലദേശിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക തീർത്തു. ഫലം, ‌ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനു മുന്നിൽ ഉയർത്തിയത് 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. തകർപ്പൻ സെഞ്ചറിയുമായി തകർത്തടിച്ച റൈലി റൂസോയുടെ പ്രകടനമാണ് ബംഗ്ലദേശിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 205 റൺസെടുത്തത്.ഒരു ഘട്ടത്തിൽ 250 കടക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കയെ, അവസാന അഞ്ച് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ബംഗ്ലദേശ് ബോളർമാർ 205ൽ തളച്ചിടുകയായിരുന്നു. റൂസോ 56 പന്തിൽ 109 റൺസെടുത്ത് പുറത്തായി. ഏഴു ഫോറും എട്ടു സിക്സറും സഹിതമാണ് റൂസോ 109 റൺസെടുത്തത്. റൂസോയുടെ തുടർച്ചയായ രണ്ടാം ട്വന്റി20 സെഞ്ചറിയാണിത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് റൂസോ. ഇതിനു മുൻപ് ഇന്ത്യയ്‌ക്കെതിരെ ഇൻഡോറിൽ റൂസോ സെഞ്ചറി നേടിയിരുന്നു.
ഓപ്പണർ ക്വിന്റൻ ഡികോക്കും ദക്ഷിണാഫ്രിക്കയ്ക്കായി അർധസെഞ്ചറി നേടി. ഡികോക്ക് 38 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 63 റൺസെടുത്തു. സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രമുള്ളപ്പോൾ ക്യാപ്റ്റൻ ടെംബ ബാവുമയെ നഷ്ടായ ദക്ഷിണാഫ്രിക്കയ്ക്ക്, രണ്ടാം വിക്കറ്റിൽ വെറും 81 പന്തിൽനിന്ന് 168 റൺസടിച്ചുകൂട്ടിയ ഡികോക്ക് – റൂസോ സഖ്യത്തിന്റെ പ്രകടനമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

15 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 176 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ അവസാന അഞ്ച് ഓവറിൽ ബംഗ്ലദേശ് ബോളർമാർ പിടിമുറുക്കിയതോടെ അവർക്ക് അനായാസം റൺസ് സ്കോർ ചെയ്യാനായില്ല. അവസാന അഞ്ച് ഓവറിൽ 4, 9, 5, 4, 7 എന്നിങ്ങനെ ആകെ 29 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് നേടാനായത്. ഇതിനിടെ മൂന്നു വിക്കറ്റും നഷ്ടമാക്കി.
ദക്ഷിണാഫ്രിക്കൻ നിരയിൽ ഓപ്പണർ ടെംബ ബാവു (ആറു പന്തിൽ രണ്ട്), ട്രിസ്റ്റൻ സ്റ്റബ്സ് (ഏഴു പന്തിൽ ഏഴ്), എയ്ഡൻ മർക്രം (11 പന്തിൽ 10), ഡേവിഡ് മില്ലർ (നാലു പന്തിൽ പുറത്താകാതെ 2), വെയ്ൻ പാർനൽ (രണ്ടു പന്തിൽ പുറത്താകാതെ 0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ബംഗ്ലദേശിനായി ഷാക്കിബ് അൽ ഹസൻ മൂന്ന് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ടസ്കിൻ അഹമ്മദ്, ഹസൻ മഹ്മൂദ്, അഫീഫ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി

Related posts

ജമ്മുകശ്മീരിൽ ഭൂചലനം.

Aswathi Kottiyoor

ബഫർ സോൺ: കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും

Aswathi Kottiyoor

കുറവില്ല, കരുതലിനും ക്ഷേമത്തിനും ; ഞെരുക്കത്തിലും വികസന ബദൽ

Aswathi Kottiyoor
WordPress Image Lightbox