24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബൈജൂസ് തലസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം; തൊഴിൽ മന്ത്രിയെ സമീപിച്ച് ഐടി ജീവനക്കാർ
Kerala

ബൈജൂസ് തലസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം; തൊഴിൽ മന്ത്രിയെ സമീപിച്ച് ഐടി ജീവനക്കാർ

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ടെക് കമ്പനിയായ ബൈജൂസ് തങ്ങളുടെ തിരുവനന്തപുരം ടെക്നോപാർക്കിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. തലസ്ഥാനത്തെ ഓഫീസിൽ നിന്നുള്ള ഓപ്പറേഷൻസ് അവസാനിപ്പിക്കുന്ന കമ്പനി അവിടെ പ്രവർത്തച്ചിരുന്ന 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതെ തുടർന്ന് ബൈജൂസിലെ ജീവനക്കാർ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ നേരിൽ കണ്ട് പരാതി സമർപ്പിക്കുകയും ചെയ്തു.

“തിരുവനന്തപുരം ടെക്നോപാർക്കിലെ ബൈജുസ് ആപ്പിലെ ജീവനക്കാർ ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനിയുടെ ഭാരവാഹികൾക്കൊപ്പം എന്നെ വന്നു കണ്ടിരുന്നു. തൊഴിൽ നഷ്ടമടക്കം നിരവധി പരാതികൾ ജീവനക്കാർക്കുണ്ട്. ഇക്കാര്യത്തിൽ ഗൗരവകരമായ പരിശോധന തൊഴിൽ വകുപ്പ് നടത്തും” മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിങ്ങാണ് ബൈജൂസ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

Related posts

ആറുപതിറ്റാണ്ടിന്റെ അടുപ്പം , ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല : കെ സി ജോസഫ്‌

Aswathi Kottiyoor

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox