21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി
Kerala

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

നിയമസഭാ കൈയ്യാങ്കളി കേസ് അടുത്ത മാസം 30 ന് വീണ്ടും പരിഗണിക്കും. നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷൻ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ച ശേഷം കേസ് നവംബര്‍ 30 ലേക്ക് മാറ്റുകയായിരുന്നു. മന്ത്രി വി.ശിവന്‍കുട്ടി അടക്കം ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറാനുള്ള നടപടി പൂര്‍ത്തിയാക്കിയ ശേഷം വിചാരണ തിയതി തീരുമാനിക്കും.

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാൻ ഒരു മാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രകാരം കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കവെയാണ് ഡി.വി.ഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷൻ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടത്.

വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എം.എല്‍.എ, കെ അജിത്, സി.കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

Related posts

കൊല്ലം കടക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു; സാരമായി പരിക്കേറ്റ 3 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

വൈ​ദ്യു​തി ബി​ല്‍ കു​ടി​ശി​ക: ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​ൻ തീ​രു​മാ​ന​മി​ല്ലെന്ന് മന്ത്രി

Aswathi Kottiyoor

പഴയ വാഹനം പൊളിച്ചാൽ പുതിയതിന്‌ നികുതി ഇളവ്

Aswathi Kottiyoor
WordPress Image Lightbox