24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് പിടികൂടി ; കഞ്ചാവ് കണ്ടെത്തിയത് ജയിലിലെ ഗ്യാസ് റൂമിന്നടുത്തു കുഴിച്ചിട്ട നിലയിൽ ; ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു
Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് പിടികൂടി ; കഞ്ചാവ് കണ്ടെത്തിയത് ജയിലിലെ ഗ്യാസ് റൂമിന്നടുത്തു കുഴിച്ചിട്ട നിലയിൽ ; ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു

പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ കഞ്ചാവ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജയിലിലെ ഗ്യാസ് റൂമിന്നടുത്തു നിന്നാണ് ഇന്നലെ വൈകുന്നേരം 200 ഗ്രാം കഞ്ചാവ് പിടികൂടിയത്.

ജീവനക്കാരുടെപരിശോധനക്കിടയിൽഗ്യാസ് റൂമിന്നടുത്ത് മണ്ണിളകിയ നിലയിൽ കാണപ്പെട്ടതിനാൽ സിലിണ്ടർ നോക്കുമ്പോഴാണ് തറയിൽ മണ്ണിളകിയനിലയിൽ കാണുന്നത്. ഇളകിയ മണ്ണ് മാറ്റിയപ്പോൾ കുഴിയിൽ കുപ്പിയിലാക്കി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിനകത്തെ പാചകപുരയിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

Related posts

തൊഴിലുറപ്പ് പദ്ധതി: 16 ലക്ഷം തൊഴിലാളികൾക്ക് പെൻഷന് അർഹത.

Aswathi Kottiyoor

കൃഷിവകുപ്പിന്റെ 13 ഫാമുകൾ 
കാർബൺ തുലിതമാക്കും : പി പ്രസാദ്

Aswathi Kottiyoor

കോവിഡ് പ്രതിരോധം: വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

Aswathi Kottiyoor
WordPress Image Lightbox