സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,685 രൂപയും പവന് 37,480 രൂപയുമായി.
ശനിയാഴ്ച പവന് 600 രൂപ ഉയർന്ന ശേഷമാണ് ഇന്ന് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയത്. ഒക്ടോബർ ആറിന് പവന് 38,280 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില.