23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗവർണർ അനാഥനല്ല; മുഖ്യമന്ത്രി ഭീഷണി അവസാനിപ്പിക്കണം: കെ.സുരേന്ദ്രന്‍ –
Kerala

ഗവർണർ അനാഥനല്ല; മുഖ്യമന്ത്രി ഭീഷണി അവസാനിപ്പിക്കണം: കെ.സുരേന്ദ്രന്‍ –

സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പ് വരുത്തുകയാണ് ഗവർണറെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. ഗവർണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഗവർണർ അനാഥനല്ല. മുഖ്യമന്ത്രിയും ഓഫീസുമാണ് അധാർമ്മികമായ കാര്യങ്ങൾ ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഗവർണറുടെ ചാൻസലർ പദവി മാറ്റും; എൽ.ഡി.എഫിൽ സജീവ ചർച്ച

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചാൻസലർ പദവി എടുത്തു മാറ്റുന്നതിൽ എൽ.ഡി.എഫിൽ സജീവ ചർച്ച. വി.സിമാരോട് രാജിയാവശ്യപ്പെട്ട് ഗവർണർ നടത്തിയ അസാധാരണ നീക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ചാൻസലർ പദവി എടുത്തു കളയാനുള്ള ചർച്ച എൽ.ഡി.എഫിൽ നടക്കുന്നത്. ഗവർണറിൽ നിന്ന് ചാൻസലർ പദവി മാറ്റുന്നത് പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഗവർണറുടെ ചാൻസലർ പദവി എടുത്തു കളയേണ്ടി വരുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കുന്നത്. അതേസമയം രാജിവയ്ക്കണമെന്ന ഗവർണറുടെ ആവശ്യം ചോദ്യം ചെയ്ത് വി.സിമാർ ഹൈക്കോടതിയെ സമീപിച്ചു. വി.സിമാരുടെ ഹരജിയിൽ വൈകീട്ട് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി പരിഗണിക്കും. അവധി ദിവസമായിട്ടും വി.സിമാർ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Related posts

കോ​വി​ഡ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

Aswathi Kottiyoor

മീ​ഡി​യ വ​ണ്‍ വി​ല​ക്ക്: സു​പ്രീം ​കോ​ട​തി​യി​ൽ കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ

Aswathi Kottiyoor

മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox