26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സംസ്ഥാന സ്കൂൾ കായികമേള – വോളിബോൾ വിഭാഗത്തിൽ പടിയൂരിന് മികച്ച നേട്ടം.
Kerala

സംസ്ഥാന സ്കൂൾ കായികമേള – വോളിബോൾ വിഭാഗത്തിൽ പടിയൂരിന് മികച്ച നേട്ടം.

ഇരിട്ടി: കണ്ണൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയിൽ വോളിബോൾ വിഭാഗത്തിൽ പടിയൂരിന് മികച്ച നേട്ടം.
സീനിയർ വിഭാഗം ജേതാക്കളായ തൃശൂർ ടീമിൽ പടിയൂർ സ്വദേശി അനന്ദു, സീനിയർ വിഭാഗത്തിൽ കണ്ണൂരിനെ പ്രതിനിധീകരിച്ച് അഭിരാം, സീനിയർ പെൺകുട്ടികളുടെ വിഭാഗം റണ്ണറപ്പായ കണ്ണൂർ ടീമിൽ പടിയൂർ സ്വദേശി രേവതി, (രേവതിക്ക് നാഷനൽ സെലക്ഷൻ ലഭിച്ചു), സബ്ജുനിയർ റണ്ണറപ്പായ തൃശൂർ ടീമിൽ നിടിയോടി സ്വദേശി അമൽദേവ്, പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ പ്രതിനിധീകരിച്ച് അരുണിമ എന്നിവരും മികച്ച പ്രകടനം നടത്തി.
കഴിഞ്ഞദിവസം സമാപിച്ച നവോദയ കായികമേളയിൽ ഹൈദരാബാദ് റീജിയനെ പ്രതിനിധീകരിച്ച് ചടച്ചിക്കുണ്ടം സ്വദേശി ആദിഷും പങ്കെടുത്തിരുന്നു. കൊവിഡിന് ശേഷം നടന്ന ആദ്യ സ്കൂൾ കായികമേളയാണ് ഇത്. ചടച്ചിക്കുണ്ടം മൈതാനിയിൽ പരിശീലനം നടത്തി വന്നവരായിരുന്നു പടിയൂരിലെ അഭിമാന താരങ്ങളായ ഇവർ എല്ലാവരും .

Related posts

ആപ്പിളിന് ഭീഷണിയായി ഗൂഗിളിന്റെ സ്മാര്‍ട്ട് വാച്ച്; വിപണിയിലെത്തുക അടുത്ത വര്‍ഷം.

Aswathi Kottiyoor

ഡ്രഡ്ജര്‍ അഴിമതി: ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ .

Aswathi Kottiyoor

വൈദ്യുതി തൂണുകളിൽ ഘടിപ്പിക്കുന്ന തരത്തിലുള്ള പോൾ മൌണ്ടട് ചാർജ്ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox