32.3 C
Iritty, IN
October 7, 2024
  • Home
  • Kerala
  • കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്തം;മണിച്ചന്‍ ജയില്‍മോചിതനായി
Kerala

കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്തം;മണിച്ചന്‍ ജയില്‍മോചിതനായി

കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍മോചിതനായി. പിഴത്തുക ഒഴിവാക്കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് മണിച്ചന്റെ മോചനം. 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന്‍ പുറത്തിറങ്ങുന്നത്.

മണിച്ചന്റെ മോചനത്തിന് 30 ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവില്‍ ഇളവ് തേടിയാണ് മണിച്ചന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്. മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും 30 ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാന്‍ കഴിയൂ എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പിഴത്തുക കെട്ടിവക്കാത്തത് കൊണ്ട് മാത്രം മണിച്ചന്‍ വീണ്ടും ശിക്ഷയനുഭവിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് മോചനം സാധ്യമായത്.

Related posts

കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം അറിയിച്ച് യുഎഇ

Aswathi Kottiyoor

തൊഴിൽ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

പത്തനംതിട്ടയിൽ അരവണ കണ്ടെയ്‌നർ ഫാക്ടറി ; ശബരിമലയുടെ വികസനത്തിന് 21 കോടി , മറ്റ് ക്ഷേത്രങ്ങൾക്ക്‌ 35 കോടി

Aswathi Kottiyoor
WordPress Image Lightbox