ആയിരം ലഹരിവിരുദ്ധ ഗ്രാമങ്ങൾ എന്ന ലക്ഷ്യത്തോടെ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആന്റിനർക്കോട്ടിക ആക്ഷൻ സെന്റർ ഓഫ് ഇന്ത്യ. കുടുംബജ്യോതി സംഘങ്ങളിലെ പരിശീലനം ലഭിച്ച ഹെൽത്ത് വോളന്റിയർമാരിലൂടെയാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.
ലഹരിമരുന്നിനെതിരേ ജനകീയ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ വാർഡ് തലത്തിലുള്ള വോളന്റിയർമാരെ പരിശീലിപ്പിക്കുകയും വാർഡിൽനിന്നു പത്തു പേരെ വീതം കണ്ടെത്തി അവർക്കു ബോധവത്കരണം കൊടുക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ആദ്യഘട്ടത്തിൽ ഏറ്റെടുത്തിട്ടുള്ളത്.
സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ കാന്പെയിനുകൾ സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ചേർന്ന സംസ്ഥാന ജനറൽ കൗണ്‍സിൽ യോഗത്തിൽ ഡയറക്ടർ കള്ളിക്കാട് ബാബു പദ്ധതി അവലോകനം നടത്തി. ചെയർമാൻ ഡോ. ഷാജി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.