22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സംരംഭക വര്‍ഷം: ഏഴ് മാസത്തിനുള്ളില്‍ 72091 സംരംഭങ്ങള്‍; 4512 കോടിയുടെ നിക്ഷേപം
Kerala

സംരംഭക വര്‍ഷം: ഏഴ് മാസത്തിനുള്ളില്‍ 72091 സംരംഭങ്ങള്‍; 4512 കോടിയുടെ നിക്ഷേപം

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പുതുതായി നിലവില്‍ വന്നത് 72091 സംരംഭങ്ങള്‍. ഇക്കാലയളവില്‍ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും പദ്ധതിയിലൂടെ കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.

നാല് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയും സംരംഭങ്ങളാരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് സൗകര്യമൊരുക്കിയും സര്‍ക്കാര്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇന്റേണുകളെയും നിയോഗിച്ചിട്ടുണ്ട്.

ലക്ഷ്യമിട്ടതിനേക്കാള്‍ വേഗതയിലാണ് സംരംഭകവര്‍ഷാചരണം മുന്നേറുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംരംഭകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related posts

മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം

Aswathi Kottiyoor

ശ്രീലക്ഷ്മി ക്രഷറിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും*

Aswathi Kottiyoor

ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടൻ; രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox