24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കുടുംബശ്രീ ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി
Kerala

കുടുംബശ്രീ ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

നഗരപ്രദേശത്തെ എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2021ലെ പിഎംഎവൈ (അർബൻ) ദേശീയ പുരസ്കാരങ്ങളിൽ രണ്ടെണ്ണം കുടുംബശ്രീക്ക്‌. ഗുജറാത്തിലെ രാജ്കോട്ടിൽ ഇന്ത്യൻ അർബൻ ഹൗസിങ് കോൺക്ലേവിന്റെ ഉദ്ഘാടനത്തോട്‌ അനുബന്ധിച്ചു നടന്ന ചടങ്ങിൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയിൽനിന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്‌ ബഹുമതികൾ ഏറ്റുവാങ്ങി.

ഉപജീവന പദ്ധതികളുൾപ്പെടെയുള്ളവയുടെ മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്കാരവും പദ്ധതിക്ക് കീഴിൽ ഏറ്റവും മികച്ച സമൂഹ്യാധിഷ്‌ഠിത പ്രോജക്ടിനുള്ള പുരസ്കാരവുമാണ് കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. കേരളത്തിലെ പദ്ധതിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. 150 ദിവസത്തെ മികച്ച പ്രകടനം അടിസ്ഥാനമാക്കി നഗരസഭാതല പുരസ്കാരങ്ങളിൽ ദേശീയതലത്തിൽ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

Related posts

കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Aswathi Kottiyoor

കൊ​ട്ടി​യൂ​രി​ൽ ഭക്തിനിർവൃതിയിൽ രോ​ഹി​ണി ആ​രാ​ധ​ന

Aswathi Kottiyoor

കോവിഡ്‌ മരണം : പട്ടിക കേന്ദ്ര മാനദണ്ഡപ്രകാരം; ഇതുവരെ 9270 അധിക മരണം

Aswathi Kottiyoor
WordPress Image Lightbox