23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഐടി മേഖലയിൽ 67,000 തൊഴിലവസരം ; 63 ലക്ഷം ചതുരശ്രയടി ഐടി ഇടമൊരുക്കും
Kerala

ഐടി മേഖലയിൽ 67,000 തൊഴിലവസരം ; 63 ലക്ഷം ചതുരശ്രയടി ഐടി ഇടമൊരുക്കും

ഐടി മേഖലയിൽ 67,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 63 ലക്ഷം ചതുരശ്രയടി ഐടി ഇടമൊരുക്കും. ആഗോളതലത്തിൽ പ്രമുഖ സ്ഥാപനമായി ഐബിഎസ് ഉയർന്നത് കേരളം നിക്ഷേപ സൗഹാർദമാണെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഐബിഎസ് സോഫ്റ്റ് വെയറിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിക്ഷേപകർക്ക് മികച്ച അവസരമാണ്‌ കേരളത്തിലുള്ളത്‌. സേവന, ഐടി മേഖലകളിലെ വ്യവസായങ്ങൾക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. ആറു വർഷത്തിനിടെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽ നിന്ന് 3900 ആയി. ഇൻകുബേറ്ററുകളും ആക്സിലറേറ്ററുകളും സ്ഥാപിച്ചും ഗ്രാന്റുകളും സീഡ് ഫണ്ടിങ്ങും നൽകിയും കോർപസ് ഫണ്ട് സ്ഥാപിച്ചുമാണ്‌ വളർച്ച കൈവരിക്കാനായത്‌. 55 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച ഐബിഎസ്‌ ഇന്ന് -മൂവായിരത്തഞ്ഞൂറിലധികം ജീവനക്കാരുമായി ആഗോളതലത്തിലേക്ക് വളർന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസ്‌, മുകേഷ് മേത്ത (ബ്ലാക്ക്‌ സ്‌റ്റോൺ), അർമിൻ മെയർ (ബോയ്‌ഡൻ), ഡോ. ഗോട്ടൽമാൻ (ലുഫ്താൻസ കാർഗോ), ഐബിഎസ് സിഇഒ ആനന്ദ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ലഭിച്ചത്‌ മികച്ച പിന്തുണ: വി കെ മാത്യൂസ്‌
സംസ്ഥാനത്തെ ഭരണാധികാരികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും മികച്ച പിന്തുണയാണ്‌ ലഭിക്കുന്നതെന്ന്‌ ഐബിഎസ്‌ സ്ഥാപകനും എക്‌സിക്യൂട്ടീവ്‌ ചെയർമാനുമായ വി കെ മാത്യൂസ്‌. 25 വർഷംമുമ്പ്‌ ടെക്‌നോപാർക്കിൽ ഐബിഎസ്‌ തുടങ്ങിയത്‌ ഇ കെ നായനാരാണ്‌. 25–-ാം വാർഷികം ഉദ്‌ഘാടനം ചെയ്യുന്നത്‌ മുഖ്യമന്ത്രി പിണറായി വിജയനും.

നിലവിലെ ലോകസാഹചര്യം കേരളത്തിന്‌ അനുകൂലമാണ്‌. വർക്ക്‌ ഫ്രം കേരള എന്നതിന്‌ വലിയ പ്രചാരം ലഭിക്കും. മാനവ വിഭവശേഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ കേരളം മുൻപന്തിയിലാണ്‌. സുസ്ഥിരമായ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യവും അനുകൂലമാണെന്നും രജത ജൂബിലി ആഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു

Related posts

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

തെരച്ചിലിനൊടുവിൽ ആശ്വാസം; കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി

Aswathi Kottiyoor

കെൽട്രോൺ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാകും: പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox