24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്‌കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍
Kerala

സ്‌കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍

സ്‌കൂള്‍ വിനോദയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിച്ചു. ഒരു അക്കാദമിക വര്‍ഷത്തില്‍ മൂന്നുദിവസം മാത്രമേ യാത്രയ്ക്ക് പാടുള്ളു. യാത്രയ്ക്ക് മുന്‍പായി രക്ഷിതാക്കളുടെ യോഗം വിളിച്ച് വിശദാംശം അറിയിക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.യാത്ര പുറപ്പെടും മുന്‍പ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണം. സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മര്‍ വഴി മാത്രമേ വിനോദയാത്ര അനുവദിക്കുകയുള്ളൂ. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ യാത്ര ചെയ്യരുതെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡത്തില്‍ പറയുന്നു.

വടക്കഞ്ചേരില്‍ വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കം 9പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് വിനോദയാത്രകള്‍ക്ക് മാനദണ്ഡം നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Related posts

സ്ഥാനാരോഹണത്തിനെത്തിയത്‌ ആയിരങ്ങൾ

Aswathi Kottiyoor

സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ *തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു

Aswathi Kottiyoor

കൺസ്യൂമർഫെഡിന്റെ വിഷു, ഈസ്റ്റർ, റംസാൻ വിപണികൾ 12 മുതൽ

Aswathi Kottiyoor
WordPress Image Lightbox