24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം. രാവിലെ 10 മണി മുതൽ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും.
Kerala

കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം. രാവിലെ 10 മണി മുതൽ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും.

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം. രാവിലെ 10 മണി മുതൽ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടുകൾ കൂട്ടിക്കലർത്തിയാകും എണ്ണുക. ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. രാവിലെ പത്ത് മണിയോടെ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും.
രാവിലെ പത്ത് മണിയോടെ സ്ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും അതിനകത്ത് നിന്നും ബാലറ്റ് കൂട്ടികലർത്തുകയും ചെയ്യും. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതൽ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിക്കുക. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. കേരളത്തിൽ 95.76 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. നെഹ്റു കുടുംബത്തിന്റെ ആശീർവാദത്തോടെ മത്സരിച്ച മല്ലികാർജ്ജുൻ ഖാർഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തൽ. 24 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പ്രസിഡന്റ് പദം നെഹ്റു കുടുംബത്തിന് പുറത്തുള്ള
ഒരാൾ വഹിക്കാൻ പോകുന്നത്.

Related posts

സ്‌നേഹ വീടിന്റെ സമര്‍പ്പണവും താക്കോല്‍ദാനവും

Aswathi Kottiyoor

മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ്: ഏ​ക​ദി​ന പ​രി​ശോ​ധ​ന ജ​നു​വ​രി ഒ​മ്പ​തി​ന്

Aswathi Kottiyoor

കേരളത്തിന്റെ ഉയർന്ന സാമൂഹിക സൂചകങ്ങൾക്കു കാരണം സ്ത്രീ ശാക്തീകരണം: സ്പീക്കർ

Aswathi Kottiyoor
WordPress Image Lightbox