24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബിരുദാനന്തര ബിരുദ പഠനത്തിന് നമ്മുടെ പ്രധാനപ്പെട്ട സ്കോളർഷിപ്പാണ് ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ
Kerala

ബിരുദാനന്തര ബിരുദ പഠനത്തിന് നമ്മുടെ പ്രധാനപ്പെട്ട സ്കോളർഷിപ്പാണ് ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ

ബിരുദാനന്തര ബിരുദ പഠനത്തിന് നമ്മുടെ പ്രധാനപ്പെട്ട സ്കോളർഷിപ്പാണ് ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) നൽകുന്ന സ്കോളർഷിപ്പ്. എഐസിടിഇ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30. GATE ഗ്രാജുവേറ്റ് ആപ്റ്റിട്യൂട് ടെസ്റ്റ് ഇൻ എൻജിനിയറിംഗ്, GPAT ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിട്യൂഡ് ടെസ്റ്റ്, CEED കോമണ്‍ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ എന്നീ പ്രവേശന പരീക്ഷകളിലൂടെ ബിരുദാനന്തര പ്രോഗ്രാമുകളായ എംഇ/എംടെക്/എംഫാം/എംആർക്ക്/എംഡിഎസ് എന്നീ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് (AICTE) പ്രതിമാസം 12,400 രൂപ നിരക്കിൽ രണ്ടു വർഷക്കാലത്തേക്ക് സ്കോളർഷിപ്പ് നൽകുന്നു.അപേക്ഷിക്കുന്നവർ 202223 അധ്യയന വർഷം പൂർണസമയ മാസ്റ്റർ ഓഫ് എൻജിനിയറിംഗ്/ടെക്നോളജി/ആർക്കിടെക്ചർ/ഫാർമസി/ഡിസൈൻ എന്നീ പ്രോഗ്രാമുകളിൽ ഏതിലെങ്കിലും ഓൾ ഇന്ത്യ കൗണ്‍സിൽ ടെക്നിക്കൽ എഡ്യൂക്കേഷന്‍റെ അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്നവർ ആയിരിക്കണം.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള രീതി അപേക്ഷകന്‍റെ സ്ഥാപനമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. pgsholarship.aicte.orgയിലൂടെയാണ് സ്ഥാപനം രജിസ്ട്രേഷൻ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയാകുന്പോൾ അപേക്ഷയ്ക്ക് യൂണിക് ഐഡി ലഭിക്കും. തുടർന്ന് യൂണിക് ഐഡി ഉപയോഗിച്ച് അപേക്ഷകൻ സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കണം.

Related posts

ലോ​ക്ക്ഡൗ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ല്ല; ഇ​ന്നും നാ​ളെ​യും കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ്

ഇന്ധനവില വര്‍ധനയ്ക്കു പിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതി; മുഖ്യമന്ത്രി*

Aswathi Kottiyoor

പേരാവൂരിൽ ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox