25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ജെ.വി. വിളനിലം അന്തരിച്ചു
Kerala

കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ജെ.വി. വിളനിലം അന്തരിച്ചു


തിരുവനന്തപുരം ∙ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ.വി.വിളനിലം (87) അന്തരിച്ചു. സംസ്കാരം യുഎസ്സിലുള്ള മകൻ വന്നശേഷം പിന്നീട്. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു താമസം.

1935ൽ സ്കൂൾ അധ്യാപകരായ ചാണ്ടി വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകനായി ചെങ്ങന്നൂരിലായിരുന്നു വിളനിലത്തിന്റെ ജനനം. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം മാർത്തോമാ കോളജ് തിരുവല്ല, സെന്റ് ജോസഫ് കോളജ് ദേവഗിരി (കാലിക്കറ്റ്) എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

കുറച്ചുനാൾ മദ്രാസിലെ എംആർഎഫ് കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഡി ലിറ്റ് ബിരുദം നേടിയ അദ്ദേഹം, യുഎസ്സിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽനിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡി ലിറ്റ് ബിരുദം നേടി. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിന് 1975ലെ ജയിംസ് മാർഖം പുരസ്കാരം ലഭിച്ചു.കേരള സർവകലാശാലയിൽ മാധ്യമപഠന വകുപ്പ് ആരംഭിച്ചപ്പോൾ അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം, 1992ൽ വൈസ് ചാൻസലറായി നിയമിതനായി. ഇംഗ്ലിഷ്, മലയാളം മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ വിദ്യാർഥികളായിരുന്നു. വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ അദ്ദേഹത്തിനെതിരെ സമര പരമ്പര അരങ്ങേറിയിട്ടുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Related posts

സ്മാർട്ടാണ്, പക്ഷേ വില്ലേജ് ഓഫീസിലെത്തിയാൽ നിങ്ങൾ ക്യൂവിലാണ്.

Aswathi Kottiyoor

സംരക്ഷിത വനമേഖലകളിൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധം

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox