24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സൗജന്യ മത്സരപരീക്ഷ പരിശീലനം*
Kerala

സൗജന്യ മത്സരപരീക്ഷ പരിശീലനം*

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് നടപ്പാക്കുന്ന സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണ പദ്ധതി പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ മത്സരപരീക്ഷ പരിശീലനം നടത്തുന്നു. ഏറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കാണ് നവംബര്‍ രണ്ട് മുതല്‍ 30 ദിവസത്തെ സൗജന്യ പരിശീലനം. പി എസ് സി നടത്താന്‍ നിശ്ചയിച്ച ബിരുദതലത്തിലുള്ള ഒഴിവുകള്‍ക്കായി നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വാട്സ്അപ്പ് നമ്പറും സഹിതം ഒക്ടോബര്‍ 28നകം rpeeekm.emp.lbr@kerala.gov.in, teekntd.emp.lbr@kerala.gov.in എന്നീ ഇ മെയില്‍ ഐ ഡി യിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഏറണാകുളം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.
19/10/2022

Related posts

കണ്ണൂർ പടിയൂർ- കല്യാടിനെ സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി പ്രഖ്യാപിച്ചു

Aswathi Kottiyoor

അഞ്ചു വർഷം കൂടുമ്പോൾ സർക്കാർ അധ്യാപക‍ർക്ക് സ്ഥലംമാറ്റം’; കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

ബിബിസി മാതൃകയില്‍ ദൂരദർശന്റെ അന്താരാഷ്ട്ര ചാനല്‍ വരുന്നു; പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സർക്കാർ…………

Aswathi Kottiyoor
WordPress Image Lightbox