21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മ​ഴ ക​ന​ക്കും; അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക​മ​ഴ​യെ​ന്ന് മു​ന്ന​റി​യി​പ്പ്
Kerala

മ​ഴ ക​ന​ക്കും; അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക​മ​ഴ​യെ​ന്ന് മു​ന്ന​റി​യി​പ്പ്

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക​മ​ഴ​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ശ​നി​യാ​ഴ്ച​വ​രെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മ​ഴ​യു​ണ്ടാ​കു​മെ​ന്ന്കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ര്‍​ദം ശ​ക്തി പ്രാ​പി​ക്കും.

ഇ​ന്ന് ഉ​ച്ച​യോ​ടെ മ​ഴ ക​ന​ക്കും. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. 13 ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കണ്ണൂർ ഒഴികെയുള്ളജി​ല്ല​ക​ളി​ലാ​ണു യെ​ല്ലോ അ​ല​ര്‍​ട്ട്.

സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ തു​ട​ങ്ങി​യ മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം – ചെ​ങ്കോ​ട്ട ദേ​ശീ​യ പാ​ത​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ​തോ​ടെ ത​ട​സ്സ​പ്പെ​ട്ട വാ​ഹ​ന​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ചു​ള്ളി​മാ​നൂ​ര്‍ – വ​ഞ്ചു​വ​ത്ത് ആ​ണ് രാ​വി​ലെ നാ​ല് മ​ണി​യോ​ടെ മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ല്‍ വീ​ണ​ത്.

കേ​ര​ളാ​തീ​ര​ത്തി​നു സ​മീ​പം അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​നു മു​ക​ളി​ലും ച​ക്ര​വാ​ത​ച്ചു​ഴി രൂ​പം കൊ​ണ്ടി​ട്ടു​ണ്ട്. ഇ​തി​ന്റെ പ്ര​തി​ഫ​ല​ന​മാ​യാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന​തെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related posts

അച്ചടി സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണം – കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍

Aswathi Kottiyoor

കോവിഡ് പ്രതിരോധം : ജി​ല്ല​ക​ളി​ൽ സ​ന്പ​ർ​ക്കാ​ന്വേ​ഷ​ണത്തിനു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor

ടൈംസ് ആഗോള റാങ്കിങ്‌ : 
എംജി സർവകലാശാല രാജ്യത്ത് രണ്ടാമത്‌

Aswathi Kottiyoor
WordPress Image Lightbox