24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ മാരത്തൺ ഡിസമ്പർ 24ന്; രജിസ്‌ട്രേഷൻ തുടങ്ങി
Kerala

പേരാവൂർ മാരത്തൺ ഡിസമ്പർ 24ന്; രജിസ്‌ട്രേഷൻ തുടങ്ങി


കണ്ണൂർ: പേരാവൂർ മാരത്തൺ നാലാം എഡിഷൻ 2022 ഡിസമ്പർ 24ന് പേരാവൂർ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും.പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണിൽ ഇത്തവണ 3000 പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.10.5 കിലോമീറ്റർ ക്വാർട്ടർ മാരത്തണും,മൂന്നര കിലോമീറ്റർ ഫാമിലി ഫൺ റണ്ണുമാണ് നടക്കുക.

പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള പേരാവൂർ മാരത്തൺ ഇവന്റ് അമ്പാസിഡറും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോർജ് ഫ്‌ളാഗ് ഓഫ് ചെയ്യും.

ഓപ്പൺ കാറ്റഗറിയിൽ ആൺ ,പെൺ വിഭാഗത്തിൽ ഒന്നുമുതൽ മൂന്നു വരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10000,5000,3000 രൂപയുംമെഡലും ലഭിക്കും.18നു താഴെ ആൺ,പെൺ വിഭാഗത്തിൽ5000,3000,2000 രൂപയും മെഡലും , 50നു(മിക്‌സഡ്) മുകളിൽ 5000,3000,2000 രൂപയും മെഡലുമാണ് ലഭിക്കുക.നാലു മുതൽ 10 വരെ സ്ഥാനക്കാർക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.

www.peravoormarathon.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്ട്രർ ചെയ്യാം.മത്സരത്തിന്റെ കാറ്റഗറി തിരിച്ചുള്ള വിശദവിവരങ്ങളും വിദ്യാർഥികൾക്കുള്ള പ്രവേശന ഫീസിലെ ഇളവുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.പേരാവൂർ ബ്ലോക്ക് പരിധിയിലെ തിരഞ്ഞെടുത്തയിടങ്ങളിൽ ഓഫ്‌ലൈനായും രജിസ്ട്രർ ചെയ്യാം.ഫോൺ:8281130787,9447263904.

പത്രസമ്മേളനത്തിൽ പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഡെന്നി ജോസഫ്, സെക്രട്ടറി ജനറൽ എം.സി.കുട്ടിച്ചൻ,ഷിനോജ് നരിതൂക്കിൽ,സെബാസ്റ്റ്യൻ ജോർജ്, പ്രദീപൻ പുത്തലത്ത് എന്നിവർ സംബന്ധിച്ചു.

Related posts

പേരാവൂർ സ്വദേശി സെലസ്റ്റിൻ ജോൺ കെ.സി.ബി.സി ഹയർസെക്കൻഡറി വിഭാഗം മികച്ച അധ്യാപകൻ –

Aswathi Kottiyoor

രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റ് മതി; മരണനിരക്ക് കുറയ്ക്കാന്‍ അര്‍ഹമായ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കണം: മുഖ്യമന്ത്രി………

Aswathi Kottiyoor

നഷ്ടപരിഹാരം കല്ലെറിഞ്ഞവരിൽ നിന്ന് തന്നെ ഈടാക്കും, യാത്രക്കാരുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും ‘; മന്ത്രി*

Aswathi Kottiyoor
WordPress Image Lightbox