• Home
  • Kerala
  • കണ്ണൂർ സ്വദശി കെ. ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി
Kerala

കണ്ണൂർ സ്വദശി കെ. ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി


കെ.ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. ഇന് രാവിലെ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്.രാവി​ലെ 7.30 ന് ഉഷപൂജയ്‌ക്ക് ശേഷമാണ് പുതിയ ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നത്. 10 പേരാണ് ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയത്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന കൃതികേഷ് വർമ്മയും, പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുക്കുന്നത്. മാളികപ്പുറം മേൽശാന്തി തെരഞ്ഞെടുപ്പ് അൽപസമയത്തിനകം നടക്കും. 8 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

Related posts

വിവാഹമോചനം നേടിയ സ്ത്രീകൾക്ക് വിധവാ പെൻഷന് അർഹതയില്ല: മന്ത്രി

Aswathi Kottiyoor

ഗവർണർ നടപ്പാക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ താൽപര്യങ്ങൾ -യെച്ചൂരി

Aswathi Kottiyoor

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരു മരണം

Aswathi Kottiyoor
WordPress Image Lightbox