23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പാ​റ​മ​ട​ക​ൾ അ​ട​ച്ചുപൂ​ട്ട​ണം
Peravoor

പാ​റ​മ​ട​ക​ൾ അ​ട​ച്ചുപൂ​ട്ട​ണം

പൂ​ള​ക്കു​റ്റി: പൂ​ള​ക്കു​റ്റി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​മ​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ​സ​മി​തി പൂ​ള​ക്കു​റ്റി​യി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ച് പാ​റ​മ​ട​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ട് ര​ണ്ട​രമാ​സം ക​ഴി​ഞ്ഞി​ട്ടും ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നെ​തി​രേ​യും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കു​ര​ങ്ങു​ക​ളെ​യും വ​ന്യ​ജീ​വി​ക​ളെ​യു​മെ​ത്തി​ച്ച് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​മു​ള്ള ശ​ക്ത​മാ​യ താ​ക്കീ​തു​കൂ​ടി​യാ​യി ജ​ന​കീ​യ പ്ര​തി​ഷേ​ധ സം​ഗ​മം മാ​റി.
കു​ന്നു​മ്മേ​ൽ ച​ന്തൂ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​രസ​മ​തി ക​ൺ​വീ​ന​ർ സ​തീ​ഷ് മ​ണ്ണാ​ർ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​സ്ക​ര​ൻ വെ​ള്ളൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​ള​ക്കു​റ്റി​യി​ൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ല് പേ​ർ മ​രി​ക്കു​ക​യും ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​കൃ​തി ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് കാ​ര​ണം ദു​ര​ന്ത നി​വാ​ര​ണ പാ​ക്കേ​ജ് ഇ​നി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് പ്ര​കൃ​തി ദു​ര​ന്ത മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം സ്ഥാ​പി​ക്കു​ക, ദ്രു​ത​ക​ർ​മ സേ​ന​യെ​യും മ​ഴ​മാ​പി​നി​യും അ​നു​വ​ദി​ക്കു​ക തുടങ്ങിയ കാ​ര്യ​ങ്ങ​ളും സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.
സ്ഥ​ല​ത്തെ ദു​ര​ന്ത​ത്തി​ന് കാ​ര​ണം മേ​ഘ വി​സ്ഫോ​ട​ന​മ​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്പോ​ൾ പാ​റ​ക​ൾ​ക്ക് സം​ഭ​വി​ച്ച ബ​ല​ക്ഷ​യ​മാ​ണെ​ന്ന് ക​രു​ത​ണം. അ​തു കൊ​ണ്ടു ത​ന്നെ പാ​റ​മ​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തു വ​രെ സ​മ​രം തു​ട​രു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
വാ​ർ​ഡ് മെം​ബ​ർ ജി​ഷ സ​ജി, കെ. ​സു​ശാ​ന്ത്, കെ. ​ജി. ജ​യിം​സ്, കു​ട്ടി​യ​ച്ച​ൻ, സെ​ബാ​സ്റ്റ്യ​ൻ പാ​ന്നേ​ൽ, ഗി​രി​ജ കു​ന്നും​പു​റ​ത്ത്, ഷാ​രോ​ൺ സ​ജി, ബേ​ബി കു​ര്യ​ൻ, ഷാ​ജി കൈ​ത​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദു​ര​ന്ത​ത്തി​ന്‍റെ ഭീ​ക​ര​ത​യെ അ​നു​സ്മ​രി​പ്പി​ച്ച് കു​ട്ടി​ക​ൾ സ്റ്റി​ൽ മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ചു

Related posts

പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന കേന്ദ്രം വിശ്വാസ സമൂഹത്തിന് അഭയമാവും ; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തതായി പരാതി

Aswathi Kottiyoor

ഹരിതകർമസേനയെ വ്യാപാരികൾ ആദരിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox