24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾ വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസി ന്ടെ ഫിറ്റ്നസ് റദ്ദാക്കി
Kerala

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾ വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസി ന്ടെ ഫിറ്റ്നസ് റദ്ദാക്കി


തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾ വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസി ന്ടെ ഫിറ്റ്നസ് റദ്ദാക്കി
കോളേജിലെ വിദ്യാർഥികൾക്ക് വിനോദയാത്ര പോകാനായി ചട്ടങ്ങൾ പാലിക്കാതെയെത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് മോട്ടോർവാഹന വകുപ്പ് റദ്ദാക്കി. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബസിന്റെ ഫിറ്റ്നസാണ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയത്. സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയ ബസിൽ അപകടമുണ്ടാക്കും വിധം ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു. കോളേജിലെ ബി. ബി. എ. വിദ്യാർഥികളുമായി ചിക്മഗളൂരുവിലേക്ക് യാത്രപോകാനെത്തിയ ബസ് കോളേജിനു
മുൻവശത്തുനിന്ന് മൂന്നുകിലോമീറ്റർ മാറി മേലൂർ മമ്മാക്കുന്ന് പാലത്തിനു സമീപമാണ് നിർത്തിയിട്ടിരുന്നത്. കണ്ണൂർ ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമസ്ഥരുടെ സംഘടനയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞിരുന്നു. അവർ അറിയിച്ചതനുസരിച്ചാണ് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധനയ്ക്കെത്തിയത്. മൂന്നുദിവസ ത്തെ
യാത്രയ്ക്കൊരുങ്ങിയെത്തിയ
പെൺകുട്ടികൾ ഉൾപ്പെടെയുള്ള 30വിദ്യാർഥികൾ രാത്രി മണിക്കൂറുകളോളം കോളേജ് കവാടത്തിൽ കാത്തുനിന്നശേഷം രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച ബ്രണ്ണൻ കോളേജിലെ അവസാനവർഷ ബി. കോം. വിദ്യാർഥികൾ വിനോദയാത്രയ്ക്കായി ഏൽപ്പിച്ച ബസിനും മോട്ടോർവാഹന വകുപ്പിന്റെ അനുമതി ലഭിച്ചില്ല.

Related posts

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

Aswathi Kottiyoor

സം​ര​ക്ഷി​ത വ​നാ​തി​ര്‍​ത്തി​യി​ല്‍നി​ന്ന് ബ​ഫ​ര്‍സോ​ണ്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ഉ​ള്ളി​ലേ​ക്ക് മാ​റ്റണം: കെ​സി​ബി​സി

Aswathi Kottiyoor

പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി; ഫീസടയ്ക്കാൻ പണമില്ലാത്ത വിഷമത്തിലെന്നു ബന്ധുക്കൾ

Aswathi Kottiyoor
WordPress Image Lightbox