24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരഫെഡ് നിയമനച്ചട്ടങ്ങൾക്ക് സർക്കാർ അംഗീകാരം
Kerala

കേരഫെഡ് നിയമനച്ചട്ടങ്ങൾക്ക് സർക്കാർ അംഗീകാരം

കേരഫെഡിലെ നിയമനച്ചട്ടങ്ങൾക്കു (സ്പെഷൽ റൂൾസ്) സർക്കാർ അംഗീകാരം. അംഗീകൃത തസ്തികകളിൽ സ്റ്റാഫ് പാറ്റേൺ പ്രകാരം പിഎസ്‌സി മുഖേന നിയമനം നടത്തുന്നതിനുള്ള തടസ്സം ഇതോടെ നീങ്ങി. നിയമനങ്ങൾ പിഎസ്‌സിക്കു വിടാൻ തീരുമാനമെടുത്ത് 27 വർഷത്തിനു ശേഷം, കഴിഞ്ഞ മാസം 29നാണ് സ്പെഷൽ റൂൾസ് അംഗീകരിച്ചുള്ള ഉത്തരവു സർക്കാർ പുറത്തിറക്കിയത്. രണ്ടര പതിറ്റാണ്ടിലേറെയായി കേരഫെഡിൽ തഴച്ചിരുന്ന പിൻവാതിൽ നിയമനങ്ങൾക്കും ഇതോടെ അറുതിയാകും.

24 വിഭാഗങ്ങളിലായി 54 തസ്തികകളിലെ 290 ഒഴിവുകളിലേക്കുള്ള യോഗ്യത, നിയമനരീതി എന്നിവ വിശദമായി നിഷ്കർഷിച്ചുള്ള നിയമനച്ചട്ടമാണ് അംഗീകരിച്ചത്. സർക്കാർ നേരിട്ടും വിവിധ തസ്തികകളിൽ നിന്നു ഡപ്യൂട്ടേഷൻ വഴിയും പിഎസ്‌സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ മുഖാന്തിരവും സ്ഥാനക്കയറ്റം മുഖേനയും നിയമനങ്ങൾക്കുള്ള വിശദമായ നിർദേശങ്ങൾ ചട്ടത്തിലുണ്ട്.

ക‍ൃഷിവകുപ്പിനു കീഴിലുള്ള കേരഫെഡ് അടക്കമുള്ള സഹകരണ അപെക്സ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സി വഴി വേണമെന്നു സർക്കാർ ഉത്തരവായത് 1995 ഏപ്രിൽ 29നാണ്. എന്നാൽ, നിയമപ്രശ്നങ്ങളിൽ കുരുങ്ങി കേരഫെഡ് ഉൾപ്പെടെ 6 സ്ഥാപനങ്ങളിൽ പിഎസ്‌സി നിയമനം നടപ്പാക്കിയില്ല. ജീവനക്കാരും ഉദ്യോഗാർഥികളുമുൾപ്പെടെ ഒട്ടേറെ പേർ സ്പെഷൽ റൂൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയും പലതവണ അനുകൂല ഉത്തരവുകൾ സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, അപ്പോഴെല്ലാം സാങ്കേതിക കാരണങ്ങൾ ഉയർത്തിയും ചുവപ്പുനാടയിൽ കുരുക്കിയും ഉത്തരവു നടപ്പാക്കൽ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പലതവണ തിരുത്തി സമർപ്പിച്ച നിയമനച്ചട്ടങ്ങളുടെ കരട് ഓഗസ്റ്റ് 27ന് പിഎസ്‌സിയും അംഗീകരിച്ചതോടെയാണ് ഒടുവിൽ സർക്കാർ നിയമനച്ചട്ടങ്ങൾ അംഗീകരിച്ചത്.

Related posts

ഭക്ഷ്യ സുരക്ഷ ലൈസൻസ് ഡ്രൈവ്; രണ്ടാം ദിവസം 4725 പരിശോധന

Aswathi Kottiyoor

മൂല്യവത്തായ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം

Aswathi Kottiyoor

‘ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; വാർ റൂമുകൾ സജീവമാക്കണം’

Aswathi Kottiyoor
WordPress Image Lightbox