24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാഹി പള്ളിയിൽ ഇന്ന്‌ തിരുനാൾ നഗരപ്രദക്ഷിണത്തിന്‌ നാടാകെ
Kerala

മാഹി പള്ളിയിൽ ഇന്ന്‌ തിരുനാൾ നഗരപ്രദക്ഷിണത്തിന്‌ നാടാകെ

മയ്യഴി: സെന്റ്‌തെരേസ ദേവാലയ തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായ നഗരപ്രദക്ഷിണത്തിൽ ആയിരങ്ങൾ. അമ്മത്രേസ്യയുടെ തിരുരൂപവും വഹിച്ചുള്ള രഥഘോഷയാത്ര രാത്രി എട്ടിനാണ്‌ ആരംഭിച്ചത്‌. ടൗണിനെ വലംവച്ച്‌ അർധരാത്രിയോടെ പള്ളിയിൽ സമാപിച്ചു. വീടുകളിൽ മെഴുകുതിരി തെളിച്ചും ക്ഷേത്രപൂജാരിമാർ പുഷ്‌പഹാരമണിയിച്ചുമാണ്‌ മയ്യഴി മാതാവിന്റെ നഗരപ്രദക്ഷിണത്തെ വരവേറ്റത്‌. ദേശീയപാതയിൽ ഗതാഗതം വഴിതിരിച്ചുവിട്ടു.
ആലപ്പുഴ രൂപത മെത്രാൻ ജെയിംസ്‌ ആനാപ്പറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയുമുണ്ടായി. പള്ളിതിരുന്നാളിൽ പങ്കെടുക്കാൻ അയൽസംസ്ഥാനങ്ങളിൽനിന്നടക്കം വിശ്വാസികൾ വെള്ളിയാഴ്‌ച പള്ളിയിലെത്തി. തിരുനാൾ ദിനമായ ശനിയാഴ്‌ച പുലർച്ചെ മുതൽ ശയനപ്രദക്ഷിണം. സുൽത്താൻ പേട്ട്‌ രൂപത മെത്രാൻ ആന്റണി സ്വാമി പീറ്റർ അബീർ മുഖ്യകാർമികനാവും. വൈകിട്ട്‌ അഞ്ചിന് മേരിമാതാ കമ്യുണിറ്റി ഹാളിൽ സ്‌നേഹസംഗമം.

Related posts

വൈ​ദ്യു​തി​ബോ​ർ​ഡി​ന്‍റെ കാ​ഷ് കൗ​ണ്ട​റു​ക​ൾ പ​രി​മി​ത​മാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ക്കും

Aswathi Kottiyoor

നവകേരള സൃഷ്‌ടിക്കായുള്ള പോരാട്ടത്തിന് മന്നത്തിന്റെ സ്‌മരണ ഊർജമായി നിലകൊള്ളും: മുഖ്യമന്ത്രി.

Aswathi Kottiyoor

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ –

WordPress Image Lightbox