21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മാ​വോ​യി​സ്റ്റ് കേ​സ്; സാ​യി​ബാ​ബ​യെ വെ​റു​തെ​വി​ട്ട വി​ധി​ക്ക് സു​പ്രീം​കോ​ട​തി സ്‌​റ്റേ
Kerala

മാ​വോ​യി​സ്റ്റ് കേ​സ്; സാ​യി​ബാ​ബ​യെ വെ​റു​തെ​വി​ട്ട വി​ധി​ക്ക് സു​പ്രീം​കോ​ട​തി സ്‌​റ്റേ

മാ​വോ​യി​സ്റ്റ് കേ​സി​ല്‍ പ്ര​ഫ​സ​ര്‍ ജി.​എ​ന്‍. സാ​യി​ബാ​ബ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്‌​റ്റേ ചെ​യ്തു. വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കേ​ണ്ട കേ​സാ​ണി​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഹൈ​ക്കോ​ട​തി കേ​സി​ന്‍റെ മെ​റി​റ്റി​ലേ​യ്ക്ക് ക​ട​ക്കാ​തെ കു​റു​ക്കു​വ​ഴി​യി​ലൂ​ടെ തീ​രു​മാ​ന​മെ​ടു​ത്തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ധി ത​ത്കാ​ല​ത്തേ​യ്ക്ക് മ​ര​വി​പ്പി​ച്ച​ത്. ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്‌​തെ​ന്നു കാ​ട്ടി കേ​സി​ലെ എ​ല്ലാ ക​ക്ഷി​ക​ള്‍​ക്കും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. കേ​സി​ല്‍ ഡി​സം​ബ​ര്‍ എ​ട്ടി​നു വാ​ദം കേ​ള്‍​ക്കും.

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി​യ ജി.​എ​ന്‍. സാ​യി​ബാ​ബ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ നി​ര​പ​രാ​ധി​ക​ളെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​വി​ധി​യ്ക്കെ​തി​രെ​യു​ള്ള മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ലി​ന്‍റെ അ​പ്പീ​ലി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി.

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ പ്ര​ഫ​സ​റാ​യ സാ​യി​ബാ​ബ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ മൂ​ലം ച​ക്ര​ക്ക​സേ​ര ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ മ​ഹേ​ഷ് ടി​ര്‍​ക്കി, ഹേം ​മി​ശ്ര, പ്ര​ശാ​ന്ത് രാ​ഹി, വി​ജ​യ് ടി​ര്‍​ക്കി എ​ന്നി​വ​ര്‍​ക്കൊ​പ്പം നാ​ഗ്പൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ് സാ​യി​ബാ​ബ​യെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പി.​പി. ന​രോ​ട്ടെ വി​ചാ​ര​ണ കാ​ല​യ​ള​വി​ല്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Related posts

*അടുത്ത 4 വർഷവും വൈദ്യുതിനിരക്ക് വർധനയ്ക്ക് കെഎസ്ഇബി; നിർദേശം സമർപ്പിച്ചു.*

Aswathi Kottiyoor

ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും

Aswathi Kottiyoor

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ്‌; അന്വേഷണം പൂർത്തിയായി, പൊലീസ്‌ നിയമോപദേശം തേടി

Aswathi Kottiyoor
WordPress Image Lightbox