24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹാരിപോട്ടര്‍ താരം റോബി കോള്‍ട്രേയ്ന്‍ അന്തരിച്ചു.*
Kerala

ഹാരിപോട്ടര്‍ താരം റോബി കോള്‍ട്രേയ്ന്‍ അന്തരിച്ചു.*


ലണ്ടന്‍: ഹാരിപോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരം റോബി കോള്‍ട്രേയ്ന്‍ (72) അന്തരിച്ചു. സ്‌കോട്ട്ലന്റിലെ ഫോര്‍ത്ത്വാലി ഹോസ്പിറ്റലില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ പിഎ ബെലിന്റ റൈറ്റ് വ്യക്തമാക്കി. എന്നാല്‍ മരണകാരണം പുറത്തുവിട്ടിട്ടില്ല.

ഹാരി പോട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ ലോകത്തെമ്പാടും നിരവധി ആരാധകരെയാണ് റോബി കോള്‍ട്രേയ്ന്‍ സ്വന്തമാക്കിയത്. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എട്ടു ഹാരി പോട്ടര്‍ ചിത്രങ്ങളുടെയും ഭാഗമായി അദ്ദേഹം.

പ്രമുഖ ബ്രിട്ടിഷ് ടെലിവിഷന്‍ സീരീസായ ക്രാക്കറിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ക്രാക്കറിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ബ്രിട്ടീഷ് ടെലിവിഷന്‍ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ജെയിംസ് ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രമുഖ ചിത്രങ്ങള്‍.

Related posts

ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവരുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് രാ​ത്രി ക​ർ​ഫ്യൂ; പൊ​തു​ഗ​താ​ഗ​ത്തി​ന് നി​യ​ന്ത്ര​ണ​മി​ല്ല

Aswathi Kottiyoor

ഡോ. ശോശാമ്മ ഐപ്പ് പത്മശ്രീ സ്വീകരിച്ചു; എത്താനാകാതെ റാബിയ.

Aswathi Kottiyoor
WordPress Image Lightbox