ബാങ്കുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചുദിവസമാക്കാന് സാധ്യത. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് ഇക്കാര്യത്തില്‍ ധാരണയായി. കേന്ദ്ര ധനമന്ത്രാലയം കൂടി അംഗീകരിച്ചാല്‍ തീരുമാനം നടപ്പിലാകും.
ശനി, ഞായര്‍ ഒഴിവാക്കി പ്രവൃത്തിദിവസങ്ങള്‍ അഞ്ച് ആക്കുമ്പോള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകും. ദിവസവും അരമണിക്കൂര്‍ വര്‍ധനയുണ്ടാകും.
പണമിടപാട് സമയവും മുപ്പത് മിനിറ്റ് വര്‍ദ്ധിക്കും. ഇതുപ്രകാരം രാവിലെ അര മണിക്കൂര്‍ നേരത്തെ ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങും.
നിലവില്‍ ഞായറാഴ്ചകളിലും രണ്ട്, നാല് ശനിയാഴ്ചകളിലുമാണ് ബാങ്ക് അവധി.