27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഗ്യാസ് സിലണ്ടർ ചോർന്ന് വീടിന്റെ അടുക്കള കത്തി നശിച്ചു
Iritty

ഗ്യാസ് സിലണ്ടർ ചോർന്ന് വീടിന്റെ അടുക്കള കത്തി നശിച്ചു

ഇരിട്ടി : ഗ്യാസ് സിലണ്ടർ ചോർന്ന് വീടിന്റെ അടുക്കള കത്തി നശിച്ചു. കീഴ്പ്പള്ളി മഞ്ചോട്ടിലെ തടത്തിൽ ജോസഫിന്റെ വീട്ടിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 7 ന് ജോസഫിന്റെ ഭാര്യ അന്നമ്മ പാചക വാതക സിലണ്ടർ തുറന്നപ്പോൾ സ്റ്റൗവിൽ നിന്നും സിലണ്ടറിലേക്ക് തീ ആളി പടരുകയായിരുന്നു. അന്നമ്മ ബഹളം വെച്ചതോടെ വീട്ടിലുണ്ടായിരുന്ന ഭർത്താവും മകളുടെ കുട്ടിയും വീടിന്റെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചും മറ്റും തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ആറളം എസ് ഐ പി. പ്രസാദും ഇരിട്ടി അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.

Related posts

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും: സ്മാർട്ട് ഫോൺ വിതരണവും നാളെ

Aswathi Kottiyoor

ഓംബുഡ്‌സ്‌മാൻ സിറ്റിംഗ് നടത്തി

Aswathi Kottiyoor

ഉളിയിൽ ടൗണിൽ നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് അപകടം: കാൽനടയാത്രികർക്ക് പരിക്ക്.

Aswathi Kottiyoor
WordPress Image Lightbox