26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. കെ​എ​സ്ആ​ര്‍​ടി​സി, കെ​യു​ആ​ര്‍​ടി​സി ബ​സു​ക​ളി​ലെ പ​ര​സ്യ​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ-​പൊ​തു വാ​ഹ​ന​ങ്ങ​ൾ എ​ന്ന വ്യ​ത്യാ​സ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ പ​തി​ച്ചി​ട്ടു​ള്ള പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക​ള​ർ കോ​ഡി​ൽ സാ​വ​കാ​ശം വേ​ണ​മെ​ന്ന ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യ​വും ഹൈ​ക്കോ​ട​തി ത​ള്ളി. വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

പ​ര​സ്യ​ങ്ങ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​താ​യും ഇ​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ക​ള​ർ​കോ​ഡ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന സ​മ​യ​ത്തി​ന​കം ക​ള​ർ​കോ​ഡ് ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ തീ​രു​മാ​നം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ഇനിയും മാറാൻ പൊലീസ്‌; 154.57 കോടിയുടെ പദ്ധതികൾക്ക്‌ അംഗീകാരം

Aswathi Kottiyoor

ഓണം മേളയിൽ വിപണി പിടിച്ച് സപ്ലൈക്കോ; 132 കോടിയുടെ വിറ്റുവരവ്

Aswathi Kottiyoor

കോവിഡ് ഉയർന്നു നിൽക്കുന്ന അഞ്ചു ജില്ലകളിൽ ഏകോപന ചുമതലയുമായി ഐഎഎസുകാർ

Aswathi Kottiyoor
WordPress Image Lightbox