സംസ്ഥാനത്ത് ഈ വർഷം ഓഗസ്റ്റ് വരെ ഏഴായിരത്തിലധികം പേരെ കാണാതായി. കേരള പോലീസിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 7,408 പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ വർഷം 9713 പേരെയാണുകേരളത്തിൽ കാണാതായത്.
പോലീസിനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. ഇതിലെത്ര പേർ തിരിച്ചെത്തിയെന്നോ കണ്ടെത്തിയെന്നോ വ്യക്തമായ കണക്കുകളില്ല. കാണാതായവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.
2016ൽ 7,435 പേരെയും 2017ൽ 9,202 പേരെയും 2018ൽ 11,536 പേരെയും 2019ൽ 12,802 പേരെയും 2020ൽ 8,742 പേരെയുമാണു സംസ്ഥാനത്തുനിന്നു കാണാതായത്.
ഇലന്തൂർ നരബലിയുടെ ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്പോൾ, കാണാതാകുന്നവരുടെ കണക്കുകൾക്കും അതിന്റെ അന്വേഷണങ്ങൾക്കും പ്രാധാന്യമേറുകയാണ്.