24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പ്രകോപനപരമായ വസ്ത്രധാരണം’ സ്ത്രീകളെ അപമാനിക്കാനുള്ള ലൈസന്‍സല്ല; സിവിക് ചന്ദ്രന്‍ കേസില്‍ ഹൈക്കോടതി.
Kerala

പ്രകോപനപരമായ വസ്ത്രധാരണം’ സ്ത്രീകളെ അപമാനിക്കാനുള്ള ലൈസന്‍സല്ല; സിവിക് ചന്ദ്രന്‍ കേസില്‍ ഹൈക്കോടതി.

ലൈംഗിക ആരോപണ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി ശരിവെച്ചു. എന്നാല്‍, കോഴിക്കോട് സെഷന്‍സ് കോടതിയുടെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗം ഹൈക്കോടതി നീക്കംചെയ്യുകയും ചെയ്തു.

മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതി വ്യക്തമാക്കിയ കാരണം ന്യായീകരിക്കാനാവില്ല. അതേസമയം, മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഓഗസ്റ്റ് 12-ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമർശം.

Related posts

തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ മെയ് ദിന സന്ദേശം

Aswathi Kottiyoor

ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു

Aswathi Kottiyoor

ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിൽ ഇ ഓഫീസും പഞ്ചിംഗും അടുത്തയാഴ്‌ച മുതൽ

Aswathi Kottiyoor
WordPress Image Lightbox