24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂരിൽ ട്രെയിനിറങ്ങിയാൽ പുറത്തിറങ്ങാൻ വേണം അഭ്യാസവും
Kerala

കണ്ണൂരിൽ ട്രെയിനിറങ്ങിയാൽ പുറത്തിറങ്ങാൻ വേണം അഭ്യാസവും

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്‌ ഫോമിൽ ട്രെയിൻ ഇറങ്ങുന്നവർക്ക്‌ പുറത്തേക്കെത്താൻ സാഹസം ചെറുതല്ല. ട്രെയിൻ ഇറങ്ങി കിഴക്കേകവാടം വഴി പുറത്തേക്ക്‌ പോകാനുള്ള ഏകവഴിയാണ്‌ ഇവിടെയുള്ള ഇടുങ്ങിയ ഫൂട്ട്‌ ഓവർ ബ്രിഡ്‌ജ്‌. ഇതിനൊപ്പമുള്ള ലിഫ്‌റ്റിൽ ഒരു സമയം അഞ്ചുപേർക്ക്‌ മാത്രമേ കയറാനാവൂ. ട്രെയിൻ എത്തിയാൽ ഫൂട്ട്‌ ഓവർ ബ്രിഡ്‌ജ്‌ വഴിയിൽ വൻ തിരക്കാണ്‌ അനുഭവപ്പെടുക.
രാവിലെ കലക്ടറേറ്റ്‌ അടക്കമുള്ള ഓഫീസിലേക്ക്‌ ട്രെയിനിൽ എത്തുന്നവർ നിരവധി. ഇവർക്ക്‌ ഇടുങ്ങിയ ഫൂട്ട്‌ ഓവർ ബ്രിഡ്‌ജിലൂടെ സാഹസികമായി വേണം കയറാനും ഇറങ്ങാനും. മംഗളൂരു ഭാഗത്തുനിന്നും കോഴിക്കോട്‌ ഭാഗത്തുനിന്നും ഒരേ സമയത്ത്‌ ട്രെയിൻ രണ്ട്‌, മൂന്ന്‌ പ്ലാറ്റ്‌ഫോമുകളിലെത്തിയാൽ യാത്രക്കാർക്ക്‌ പുറത്തേക്ക്‌ കടക്കൽ ശ്രമകരം. ഇതിനിടയിൽ ട്രെയിനിൽ കയറാനായി ഓടിയെത്തുന്നവർക്ക്‌ തിരക്കിനിടയിൽ പടികൾ ഇറങ്ങാനാവാതെ ട്രെയിൻ കിട്ടാതാവുന്നതും പതിവ്‌ സംഭവം. ഓവർ ബ്രിഡ്‌ജിന്റെ വീതി കൂട്ടണമെന്നും മറ്റൊരു ഫൂട്ട്‌ ഓവർ ബ്രിഡ്‌ജ്‌ കൂടി നാലാം പ്ലാറ്റ്‌ഫോമിലേക്ക്‌ നിർമിക്കണമെന്നുമുള്ള ആവശ്യത്തോട്‌ റെയിൽവേ മുഖംതിരിക്കുകയാണ്‌.
ഓവർ ബ്രിഡ്‌ജിലെ തിരക്കിൽ പുറത്തേക്ക്‌ എത്താനാവാത്തതിനാൽ പലരും ട്രാക്ക്‌ മുറിച്ചുകടക്കുന്നതും ഇവിടെ പതിവ്‌.
നാലാം പ്ലാറ്റ്‌ഫോം നിർമിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. റിസർവേഷൻ കേന്ദ്രങ്ങളടക്കം പ്രവർത്തിക്കുന്ന ഈ ഭാഗത്ത്‌ എസ്‌കലേറ്ററിന്റെ നിർമാണവും ഇഴയുകയാണ്‌.

Related posts

കേന്ദ്രസർക്കാർ അംഗീകരിച്ച തുകയ്‌ക്ക്‌ പകുതിപോലും പൂർത്തിയാകില്ലെന്ന്‌ എഎഫ്‌ഡി മെട്രോ രണ്ടാംഘട്ടം : ഫ്രഞ്ച്‌ വികസന ബാങ്ക്‌ പിന്മാറിയത്‌ കേന്ദ്രം കാരണം.

Aswathi Kottiyoor

തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

Aswathi Kottiyoor

രാഷ്ട്രീയ പാർട്ടികൾക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത് – സർവ്വകക്ഷി യോഗം

Aswathi Kottiyoor
WordPress Image Lightbox