22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവം 14, 15 തിയ്യതികളിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ
Kerala

ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവം 14, 15 തിയ്യതികളിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ

ഇരിട്ടി: ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോ: 14, 15 തിയ്യതികളിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ, കീഴൂർ വാഴുന്ന വേഴ്സ് യു പി സ്ക്കൂൾ എന്നിവിടങ്ങളിലായി നടക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളാണ് ആതിഥ്യം വഹിക്കുന്ന പ്രധാന വേദിയാവുക.
ഉപജില്ലയിലെ 140 ഓളം വിദ്യാലയങ്ങളിലെ എൽ പി മുതൽ, എച്ച് എസ് എസ് വരെയുള്ള വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കാളികളാകും. 14 ന് രാവിലെ 9.30ന് സണ്ണി ജോസഫ് എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷനാകും. പത്ര സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജി.ശ്രീകുമാർ, നഗരസഭ കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, പി.പി. ജയലക്ഷ്മി, പ്രിൻസിപ്പാൾ കെ. ഇ.ശ്രീജ, പ്രധമാധ്യാപകൻ എം.ബാബു, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, പി.വി.ശശീന്ദ്രൻ ,കെ.ജെ. ബിൻസി, പി.വി. അബ്ദുൾ റഹ്മാൻ എന്നിവർ പങ്കെടുത്തു.

Related posts

ശമ്പളമില്ല, ബസുമില്ല; കെഎസ്ആർടിസിയിൽ ‘നോൺ സ്റ്റോപ്’ പ്രതിസന്ധി പൊളിക്കുന്ന ബസുകൾക്കു പകരം വാങ്ങാൻ വേണ്ടത് 640 കോടി

Aswathi Kottiyoor

കീ​വി​ൽ ത​ക​ർ​ന്ന ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് 26 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

Aswathi Kottiyoor

“കുട്ടിക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ പോ​ളി​യോ മ​രു​ന്ന് കു​ത്തിവ​ച്ചു’

Aswathi Kottiyoor
WordPress Image Lightbox